മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു, പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ടെന്ന് മമ്മൂട്ടിയും; ലളിതയെ കുറിച്ച് താരങ്ങള്‍
മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ട് കെപിഎസി ലളിതയും ഓര്‍മ്മയായി. അനുഗ്രഹീത അഭിനയത്രിയായ ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര. അസുഖബാധിതയായി കഴിഞ്ഞിരുന്ന നടി ഫെബ്രുവരി 22 രാത്രിയാണ് അന്തരിച്ചത്. നടിയുടെ വേര്‍പാടുണ്ടാക്കിയ വേദനയിലാണ് സഹപ്രവര്‍ത്തകരും ആരാധകരുമടങ്ങുന്ന സിനിമോലകം. അഭിനയം അറിയില്ലാത്ത, സ്‌ക്രീനില്‍ ജീവിച്ച് കാണിക്കുന്ന നടിയാണെന്നാണ് പലരും കെപിഎസി ലളിതയെ കുറിച്ച് പറയുന്നത്. വര്‍ഷങ്ങളോളം നീണ്ട ഓര്‍മ്മകളും വിയോഗമുണ്ടാക്കിയ വേദനയും പങ്കുവെച്ച് കൊണ്ടാണ് മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മറ്റ് താരങ്ങളൊക്കെ എത്തിയിരിക്കുന്നത്.

'വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം. എന്നാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഏറ്റവും അവസാനം മമ്മൂട്ടിയുടെ സിനിമയിലാണ് കെപിഎസി ലളിത അഭിനയിച്ചത് എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു.

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകള്‍. കുടുംബത്തിലെ ഒരാളെപ്പോലെ, ഓരോ പ്രേക്ഷകന്റെയും ഹൃദയത്തില്‍, അമ്മയായും, സഹോദരിയായും, സ്‌നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞു നിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ. അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേര്‍ത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്‌നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍, കേവലം ഔപചാരികമായ വാക്കുകള്‍ കൊണ്ട് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേര്‍പാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ. എന്നാണ് മോഹന്‍ലാല്‍ നടിയെ കുറിച്ച് പറഞ്ഞത്.

അമ്മയെപ്പോലെ സ്‌നേഹിച്ചിരുന്ന ഒരാള്‍ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസില്‍ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓര്‍മകളില്ല. പക്ഷേ ഉള്ളതില്‍ നിറയെ വാത്സല്യം കലര്‍ന്നൊരു ചിരിയും ചേര്‍ത്തു പിടിക്കലുമുണ്ട്. 'മോഹന്‍ലാല്‍' എന്ന സിനിമയില്‍ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓര്‍മ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്‌നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട.. മഞ്ജു വാര്യര്‍ കുറിച്ചു.

എന്റെ ലളിതാന്റി... എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.. will miss u terribly autny. love u so much.. ഒരുതീലും എന്റെ അമ്മ. ജീവിതത്തിലും അങ്ങനെ തന്നെ. ''നമ്മള്‍ ഒരു നക്ഷത്രമാടി, ചിത്തിര'' ഇനി അതു പറയാന്‍ ലളിതാന്റി ഇല്ല. എന്റെ സഹപ്രവര്‍ത്തകയല്ല, സ്‌നേഹിതയായിരുന്നു, അമ്മയായിരുന്നു. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ, നിശ്ശബ്ദയായി പോകുന്നു. മരണം വരെ അഭിനയിക്കണം, വീട്ടിലിരിക്കേണ്ടി വരരുത്, അതായിരുന്നു ആഗ്രഹം. അതങ്ങനെ തന്നെ നടന്നുവെന്ന് നവ്യ നായർ പറയുന്നു.

5 പതിറ്റാണ്ടായി നാടകത്തിലും സിനിമയിലും തിളങ്ങിയ വെള്ളിനക്ഷത്രം. എന്റെ അച്ഛന്റേയും അമ്മയുടേയും ഒപ്പം കെപിഎസി യിലൂടെ ആണ്. ലളിത ചേച്ചിയും അരങ്ങിലെത്തിയത്. എന്നും എന്നെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു ചേച്ചി. ഏതു കഥാപാത്രത്തേയും തന്മയഭാവത്തോടെ പകര്‍ന്നാടിയ പ്രീയ നടി. കൊതിയോടെയും അത്ഭുതത്തോടെയും ആണ് ആ പ്രതിഭ ഞാനെന്നും നോക്കി നിന്നിട്ടുള്ളത്. ചേച്ചിയുടെ കഥാപാത്രങ്ങള്‍ ഇന്നും എന്നും അനശ്വരമാകട്ടേ. അതാണ് ചരിത്രം ആവശ്യപെടുന്നതു... പ്രണാമം. മഹാനടി .. പ്രണാമം... നടനും എംഎല്‍എ യുമായ മുകേഷ് എഴുതിയതിങ്ങനെയാണ്.
Recommended Video

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും കെപിഎസി ലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി കൊണ്ട് എത്തിയിരുന്നു. 'മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവര്‍ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളില്‍ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയ ജീവിതം. സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകള്‍ കൊണ്ടും അവര്‍ മനുഷ്യ മനസ്സുകളില്‍ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോര്‍ത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു..


Click it and Unblock the Notifications