»   » ലാല്‍ മാത്രമല്ല, മമ്മൂട്ടിയും ദുല്‍ഖറും വേരിഫൈഡാണ്

ലാല്‍ മാത്രമല്ല, മമ്മൂട്ടിയും ദുല്‍ഖറും വേരിഫൈഡാണ്

Posted By:
Subscribe to Filmibeat Malayalam

ഫേസ്ബുക്കില്‍ മോഹന്‍ലാലിന്റെ ഓഫീഷ്യല്‍ പേജ് വേരിഫൈഡായത് വന്‍ ആഘോഷമായിരുന്നു. ഇത്തരത്തില്‍ ഫേസ്ബുക്ക് വേരിഫൈ ചെയ്യുന്ന ആദ്യത്തെ മലയാളം പേജായിരുന്നു മോഹന്‍ലാലിന്റേത്. എന്നാല്‍ ഏറെ താമസിയാതെ മറ്റരൊ സൂപ്പര്‍ താരമായ മമ്മൂട്ടിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും ഇത്തരത്തില്‍ വേരിഫൈഡ് ആയ പ്രമുഖരുടെ പട്ടികയിലെത്തി.

എന്നാല്‍ ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ മോഹന്‍ലാലിന്റെ അടുത്തെങ്ങും എത്താന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടില്ല. ആറ് ലക്ഷത്തില്‍പ്പരം ലൈക്കുകള്‍ മാത്രമാണ് മമ്മൂട്ടിക്ക് ഫേസ്ബുക്കില്‍ ഉള്ളത്. എട്ടുലക്ഷം ലൈക്കുകളാണ് മോഹന്‍ലാലിന്റെ ഒഫീഷ്യല്‍ പേജില്‍ ഉള്ളത്. ഈ നേട്ടം കൈവരിക്കുന്ന മലയാളത്തിലെ ആദ്യത്തെ നടനാണ് മോഹന്‍ലാല്‍.

mohanlalfbpage

ലൈക്കുകളുടെ കാര്യത്തില്‍ മമ്മൂട്ടിയുടെ നില അത്ര പന്തിയല്ല. കഴിഞ്ഞ മാസം പുതുമുഖ നടി നസ്രിയ നസീം ഫേസ്ബുക്കിലെ ലൈക്കുകളുടെ എണ്ണത്തില്‍ മമ്മൂട്ടിയെ കടത്തിവെട്ടിയതായി മോഹന്‍ലാല്‍ ഫാന്‍സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെയും നസ്രിയയുടെയും ലൈക്കുകള്‍ ഫേക്ക് ഐ ഡി കളില്‍ നിന്നും ഉള്ളവയാണ് എന്നാണ് മമ്മൂട്ടി ഫാന്‍സിന്റെ ആരോപണം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 13 നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ഫാന്‍സ് പേജ് തുറന്നത്. കൃത്യം ഒരുവര്‍ഷം കൊണ്ടാണ് ലൈക്കുകളുടെ എണ്ണം എട്ട് ലക്ഷം കടന്നത്. മോഹന്‍ലാലും വിജയും ഒരുമിച്ച് അഭിനയിക്കുന്ന ജില്ലയുടെ പടങ്ങളും ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റാണ്.

English summary
After Mohanlal, megastar Mammootty and his son Dulqer Salman also join the group of verified page owners in Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam