ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ആഘോഷമാക്കി മമ്മൂട്ടിയും മോഹന്‍ലാലും! കാത്തിരുന്ന വരവ് തന്നെ!
Recommended Video
മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളിലൊരാളാണ് ജഗതി ശ്രീകുമാര്‍. വൈവിധ്യമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നത്. ഹാസ്യമായാലും സ്വഭാവിക കഥാപാത്രങളായാലും അവ തന്നില്‍ സുരക്ഷിതമായിരിക്കുമെന്നും അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട് അദ്ദേഹം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചറിയാനും ആരാധകര്‍ക്ക് ആകാംക്ഷയാണ്. പരസ്യ ചിത്രത്തിലൂടെ അദ്ദേഹം തിരിച്ചെത്തുന്നുവെന്ന അഭ്യൂഹം നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും അടുത്തിടെയായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ അക്കാര്യം സ്ഥിരീകരിച്ചത്.
പരസ്യചിത്രം മാത്രമല്ല നിര്‍മ്മാണത്തിലേക്ക് കൂടി കടക്കുകയാണ് അദ്ദേഹം. അഭിനയത്തിന് പുറമെ ഗായകനായും സംവിധായകനായുമൊക്കെ അദ്ദേഹത്തെ കണ്ടിരുന്നുവെങ്കിലും ഇതാദ്യമായാണ് അദ്ദേഹം നിര്‍മ്മാണ കമ്പനിയുമായി എത്തുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് ജഗതി ശ്രീകുമാര്‍ എന്റര്‍ടൈന്‍മെനറ് പ്രൊഡക്ഷന്‍സിന്റേയും പരസ്യ ചിത്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത്. അഭിനയകുലപതിയുടെ തിരിച്ചുവരവിനെ ആഘോഷമാക്കാനായി താരരാജാക്കന്‍മാരും വന്നപ്പോള്‍ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തവരുമെല്ലാം സന്തോഷത്തിലായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിനിടയിലെ വിശേഷങ്ങളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

മമ്മൂട്ടിയും മോഹന്‍ലാലും
ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ് ശരിക്കും സന്തോഷകരമായ മുഹൂര്‍ത്തങ്ങളിലൊന്നായിരുന്നു. മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെ വന്‍താരനിരയാണ് ചടങ്ങില്‍ പങ്കെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിനെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം തന്നെ പരസ്യചിത്രത്തിന്റേയും നിര്‍മ്മാണകമ്പനിയുടേയും തുടക്കവും അവരിലൂടെയായിരുന്നു. നേരത്തെ നിരവധി തവണ ഇരുവരും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മലയാളക്കര ഒന്നടങ്കം കാത്തിരിക്കുന്ന തിരിച്ചുവരവ് കൂടിയാണിത്.

പരസ്യ ചിത്രത്തിലൂടെയുള്ള വരവ്
തൃശ്ശൂരിലെ പ്രധാന വാട്ടര്‍തീം പാര്‍ക്കിന്റെ പരസ്യത്തിലൂടെയാണ് ജഗതി ശ്രീകുമാര്‍ തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഒപ്പം അണിനിരന്നിരുന്നു. 7 വര്‍ഷത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെത്തുടര്‍ന്��ാണ് അദ്ദേഹം വെള്ളിത്തിരയോട് ബൈ പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമായാണ് പപ്പ തിരിച്ചുവരുന്നതെന്ന് മക്കളും പറഞ്ഞിരുന്നു.

അഞ്ചും പത്തും സിനിമകളില്‍
കൈനിറയെ സിനിമകളുമായി ജഗതി ശ്രീകുമാര്‍ ഓടി നടന്ന് അഭിനയിച്ചൊരു സമയമുണ്ടായിരുന്നു. സൂപ്പര്‍ താരങ്ങള്‍ പോലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരുന്നിരുന്നുവെന്ന് സംവിധായകര്‍ നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ ഭാഗം ആദ്യം ശരിയാക്കാമെന്ന് പലരും പറയാറുണ്ടായിരുന്നുവെന്നും അവര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു. ജഗതിയുടെ ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ തന്നെ സിനിമ രക്ഷപ്പെട്ടുവെന്നായിരുന്നു അക്കാലത്തെ കമന്റുകള്‍.

ലൊക്കേഷനിലേക്കുള്ള യാത്രകള്‍
നിരവധി സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ജഗതി ശ്രീകുമാര്‍ അപകടത്തില്‍പ്പെട്ടത്. കാലിക്കറ���റ് യൂണിവേഴ്‌സിറ്റിക്ക് അടുത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. മരുന്നും മന്ത്രവുമൊക്കെയായി ജീവിതത്തിലേക്കുള്ള തിരിച്ചുവരവിലായിരുന്നു അദ്ദേഹം. ശക്തനായി തിരിച്ചെത്തിയപ്പോഴും ആരാധകര്‍ ചോദിച്ചത് സിനിമയിലേക്കുള്ള വരവിനെക്കുറിച്ചായിരുന്നു. ആ നീക്കത്തിന്റെ തുടക്കമായാണ് പരസ്യ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

അവസരങ്ങള്‍ തേടിയെത്തിയിരുന്നു
അപകടത്തെത്തുടര്‍ന്ന് വിശ്രമത്തിലായിരിക്കുന്ന സമയത്തും പപ്പയെത്തേടി സിനിമാപ്രവര്‍ത്തകരെത്തിയിരുന്നുവെന്നും ആ സമയത്ത് ഒന്നും സ്വീകരിച്ചിരുന്നില്ലെന്നും മക്കള്‍ നേരത്തെ പറഞ്ഞിരുന്നു. ഡോക്ടര്‍മാരുടെ കൂടി നിര്‍ദേശം പരിഗണിച്ചാണ് ഇത്തവണത്തെ വരവ്. സഹപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാനെത്തുമ്പോള്‍ അവരോടൊപ്പം ചിരിച്ചുല്ലസിക്കുന്ന, പാട്ടുപാടുന്ന താരത്തെയായിരുന്നു കണ്ടിരുന്നത്. കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറിയിരുന്നു.

സജീവമാവാന്‍ കാത്തിരിക്കുന്നു
നാളുകള്‍ക്ക് ശേഷമെത്തുന്ന ജഗതി ശ്രീകുമാര്‍ കൂടുതല്‍ സജീവമായി സിനിമയിലേക്ക് തിരിച്ചെത്തട്ടെയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മാണത്തിലേക്ക് കൂടി പ്രവേശിച്ച അദ്ദേഹത്തി്‌ന്റെ പുതിയ തീരുമാനത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. പഴയത് പോലെ തന്നെ സജീവമായി അദ്ദേഹത്തെ കാണാനാണ് തങ്ങളുടെ കാത്തിരിപ്പെന്നും അവര്‍ പറഞ്ഞിരുന്നു. പരസ്യത്തിന് പിന്നാലെയായി അദ്ദേഹം സിനിമയിലേക്കും എത്തുമെന്നുമുള്ള പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്.


Click it and Unblock the Notifications