മമ്മൂട്ടിയും മോഹന്‍ലാലും രാഷ്ട്രീയത്തില്‍ മത്സരിക്കുന്നു! സത്യം വെളിപ്പെടുത്തി താരരാജാക്കന്മാര്‍!!
മലയാള സിനിമയിലെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരുടെയും കാര്യത്തില്‍ മറ്റൊരു സിനിമാ ഇന്‍ഡസ്ട്രിയ്ക്കും അവകാശപ്പെടാന്‍ കഴിയാത്ത പല റെക്കോര്‍ഡുകളുമുണ്ട്. സിനിമക്കപ്പുറം അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ഇരുവരും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പലതരം വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ഇതിലൊന്നും സത്യമില്ലെന്ന നിലപാടിലായിരുന്നു സൂപ്പര്‍ താരങ്ങള്‍.

എന്നാല്‍ വരുന്ന ലോക്‌സഭാ ഇലക്ഷനില്‍ തിരുവനന്തപുരത്ത് നിന്ന് ബിജെപി സ്ഥാനര്‍ത്ഥിയായി മോഹന്‍ലാല്‍ മത്സരിക്കുമെന്നും, എല്‍ഡിഎഫ് സ്ഥാനര്‍ത്ഥിയായി എറണാകുളത്ത് നിന്ന് മമ്മൂട്ടി മത്സരിക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രധാന മന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചതോടെയാണ് മോഹന്‍ലാല്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ ഇറങ്ങുന്നതായി അഭ്യൂഹം പരന്നത്.
ഒടുവില്‍ ഇലക്ഷനില്‍ മത്സരിക്കാന്‍ തങ്ങളില്ലെന്നുള്ള കാര്യം മോഹന്‍ലാലും മമ്മൂട്ടിയും വ്യക്തമാക്കിയിരിക്കുകയാണ്. മനോരമ ഓണ്‍ലൈനില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇരുവരുടെയും വെളിപ്പെടുത്തല്‍. കൈരളി ചാനല്‍ ചെയര്‍മാന്‍ കൂടിയായതാണ് മമ്മൂട്ടിയ്ക്ക് സിപിഎം കേന്ദ്രങ്ങളുമായുള്ള ബന്ധത്തോടെ സ്ഥാനര്‍ത്ഥിയാവുമെന്ന വാര്‍ത്ത വരാന്‍ കാരണം. നേരത്തെ രാഷ്ട്രീയത്തിലിറങ്ങിയ സുരേഷ് ഗോപി മത്സരത്തിനുണ്ടാവുമെന്ന പ്രചരണങ്ങള്‍ ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. വാര്‍ത്ത സുരേഷ് ഗോപി ഇതുവരെ നിഷേധിച്ചിട്ടുമില്ല.


Click it and Unblock the Notifications