twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയും മോഹന്‍ലാലും മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടു! ടിക്കറ്റ് വര്‍ധനവിന് പരിഹാരമാവുമോ? കാണൂ!

    |

    റിലീസ് ദിനത്തില്‍ തന്നെ സിനിമ കാണുന്ന ശീലം പണ്ടേയുള്ളതാണ്. തിരക്കുകള്‍ക്കിടയിലും കുടുംബത്തിനൊപ്പം തിയേറ്ററുകളിലേക്കെത്താനും നാം മറക്കാറില്ല. നേരത്തെ ടിക്കറ്റ് ഉറപ്പാക്കിയാണ് പലരും തിയേറ്ററുകളിലേക്കെത്തുന്നത്. റിലീസിന് മുന്‍പ് തന്നെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീരാറുമുണ്ട്. സംസ്ഥാന ബജറ്റില്‍ സിനിമാടിക്കറ്റിന് 10 ശതമാനം വിനോദനികുതി ഏര്‍പ്പെടുത്തുമെന്നറിയിച്ചതിന് പിന്നാലെയായി പ്രതിഷേധവുമായി സിനിമാപ്രേമികള്‍ രംഗത്തെത്തിയിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 10 ശതമാനം അധികം നികുതി പിരിക്കാമെന്ന നിര്‍ദേശമെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമാപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.

    ജിഎസ്ടി വന്നതിന് ശേഷം സിനിമാടിക്കറ്റിന്റെ നികുതി കുറച്ചിരുന്നു. കുറഞ്ഞ നിരക്കിലായിരുന്നു ടിക്കറ്റുകള്‍ ലഭ്യമായിരുന്നത്. എന്നാല്‍ പുതിയ നിര്‍ദേശത്തില്‍ ടിക്കറ്റുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇത് നടപ്പിലാക്കിത്തുടങ്ങുമ്പോള്‍ സിനിമാവ്യവസായത്തെ ബാധിക്കുമെന്ന സിനിമാപ്രവര്‍ത്തകരും വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ള സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്.

    MM

    ബി ഉണ്ണിക്കൃഷ്ണന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. നികുതി വര്‍ധനവിനെക്കുറിച്ച് അടുത്ത മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് താരങ്ങള്‍ പറയുന്നു. നാളുകള്‍ക്ക് ശേഷം മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഒരുമിച്ച് കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്റ് കാണാം.

    English summary
    Mohanlal and Mammootty visits Chief Minister
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X