ശ്രീനാരായണഗുരുവായി മമ്മൂട്ടി
മലയാളത്തില്‍ ചരിത്രപുരുഷന്‍മാരെ കുറിച്ചുള്ള ചിത്രമൊരുക്കുന്ന ഒരു സംവിധായകന്റെ മനസിലേക്ക് ആദ്യം കടന്നുവരുന്ന നടന്റെ മുഖം മമ്മൂട്ടിയുടേതാവും. ചരിത്രപുരുഷന്‍മാരുടെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരം കിട്ടിയിട്ടുള്ള മലയാള നടന്‍ മമ്മൂട്ടിയാണ്.
ഡോ. അംബേദ്കര്‍ എന്ന ഹിന്ദി ചിത്രത്തില്‍ അംബേദ്കറെ അവതരിപ്പിക്കാന്‍ ജബ്ബാര്‍ പട്ടേല്‍ നടത്തിയ അന്വേഷണം അവസാനിച്ചത് മമ്മൂട്ടി എന്ന തെന്നിന്ത്യന്‍ നടന്റെ മുഖത്തിലാണ്. ഹരിഹരന്‍-എം.ടി ടീമിന്റെ പഴശിരാജയില്‍ നായകനാവാന്‍ ആദ്യവും അവസാനവും അവര്‍ തിരഞ്ഞെടുത്തത് മമ്മൂട്ടിയെയാണ്. അവരുടെ പഴയ കാല സിനിമയില്‍ പയ്യംവെള്ളി ചന്തുവായതും മമ്മൂട്ടിയായിരുന്നില്ലോ. അടൂരിന്റെ മതിലുകളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ യൗവനകാലം സാക്ഷാത്കരിച്ചത് മമ്മൂട്ടിയിലൂടെയാണ്.
വെള്ളിത്തിരയില്‍ അംബേദ്കറും ബഷീറും പഴശിരാജാവുമായ മമ്മൂട്ടിക്ക് ശ്രീനാരായണ ഗുരുവായി അഭിനയിക്കാനും അവസരം ലഭിച്ചിരിക്കുന്നു. സംവിധായകന്‍ ആര്‍. സുകുമാരന്‍ ഒരുക്കുന്ന ചിത്രത്തില്‍ ശ്രീനാരായണഗുരുവാകുന്നത് മമ്മൂട്ടിയാണ്.
യുഗപുരുഷന്‍ എന്നാണ് ചിത്രത്തിന്റെ പേര്. പാദമുദ്ര, രാജശില്പി തുടങ്ങിയ ചിത്രങ്ങളൊരുക്കിയിട്ടുള്ള ആര്‍.സുകുമാരന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമൊരുക്കുന്നത് ആദ്യമായാണ്.
മുന്‍ പേജ്-


Click it and Unblock the Notifications