വിവേകാനന്ദനായി മോഹന്‍ലാല്‍
ആര്‍.സുകുമാരന്റെ പാദമുദ്രയിലും രാജശില്പിയിലും നായകന്‍ മോഹന്‍ലാലായിരുന്നു. മമ്മൂട്ടിയെ നായകനാക്കി ശ്രീനാരായണ ഗുരുവിന്റെ ജീവിതകഥ ആര്‍.സുകുമാരന്‍ സിനിമയാക്കുമ്പോള്‍ മോഹന്‍ലാലിനുമുണ്ട് ആ ചിത്രത്തില്‍ ഒരു വേഷം.
ഗാന്ധിജി, ചട്ടമ്പി സ്വാമികള്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുമായി നാരായണഗുരുവിനുണ്ടായിരുന്ന ബന്ധവും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സ്വാമി വിവേകാനന്ദനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
മമ്മൂട്ടി ശ്രീനാരായണഗുരുവും മോഹന്‍ലാല്‍ സ്വാമി വിവേകാനന്ദനുമായി വേഷമിടുന്ന യുഗപുരുഷന്‍ മലയാള സിനിമയിലെ ഒരു അപൂര്‍വ സംഭവമായിരിക്കും. ചരിത്രപുരുഷന്‍മാരായി വേഷമിടുന്നതിലൂടെ മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ നീണ്ട ഇടവേളക്കു ശേഷം ഒന്നിക്കുകയാണ്.
ഹരികൃഷ്ണന്‍സിനു ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിക്കുന്ന ചിത്രമായിരിക്കും യുഗപുരുഷന്‍. 2008ലാണ് യുഗപുരുഷന്റെ ചിത്രീകരണം ആരംഭിക്കുക.
മുന്‍ പേജ്-


Click it and Unblock the Notifications