മഞ്ജു-ലാല്‍ ചിത്രം ജനുവരിയില്‍ തുടങ്ങും
മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമായി പ്രഖ്യാപിക്കപ്പെട്ട രഞ്ജിത്ത് ചിത്രത്തിന് എന്തുപറ്റിയെന്നറിയാതെ ആശങ്കപ്പെടുന്ന ആരാധകര്‍ക്ക് ഇനി ആശ്വസിയ്ക്കാം.
നേരത്തേ കേട്ടതുപോലെ ഈ ചിത്രം വേണ്ടെന്നുവച്ചിട്ടില്ല, അനിശ്ചിതമായി വൈകുകയുമില്ല. മോഹന്‍ലാലും മഞ്ജുവാര്യരും പൃഥ്വിരാജും ഒന്നിയ്ക്കുന്ന ചിത്രം ജനുവരി പതിനഞ്ചോടെ ചിത്രീകരിക്കാന്‍ തുടങ്ങുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രഞ്ജിത്ത് ചിത്രത്തിന്റെ തിരക്കഥാരചന പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് സൂചന. ആശീര്‍ വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം 2014ലെ വിഷു റിലീസായി എത്തുമെന്നാണ് സൂചന.
രഞ്ജിത്ത് ഏറ്റവും ഒടുക്കം ചെയ്ത ചിത്രം മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയായിരുന്നു. ഈ ചിത്രം ചെറിയ ചലനം പോലുമുണ്ടാക്കാന്‍ കഴിയാതെ പോവുകയായിരുന്നു. പതിവായി രഞ്ജിത്ത് ചിത്രങ്ങളില്‍ കാണാറുള്ള മികവേറിയ ക്രാഫ്റ്റ് കഥയിലും സംവിധാനത്തിലുമൊന്നും തെളിയാതെ പോയ ചിത്രമായിരുന്നു മാത്തുക്കുട്ടി. ചിത്രത്തിന്റെ പേരില്‍ രഞ്ജിത്തിന് കേള്‍ക്കേണ്ടിവന്ന വിമര്‍ശനങ്ങള്‍ക്ക് കണക്കില്ല.
അതുകൊണ്ടുതന്നെ മോഹന്‍ലാലിനെ നായകനാക്കിഒരുക്കുന്ന പുത്തന്‍ ചിത്രം എല്ലാറ്റിനുമുള്ള മറുപടിയായിരിക്കുമെന്നാണ് സൂചന. അതുകൊണ്ടാണത്രേ തിരക്കഥാരചനയ്ക്കായി രഞ്ജിത്ത് പതിവിലേറെ സമയമെടുത്തത്.
മോഹന്‍ലാലും മഞ്ജുവും ഒന്നിയ്ക്കുന്ന ചിത്രം എന്തായാലും 2014ലെ ബിഗ് റിലീസുകളില്‍ ഒന്നായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു കോടി രൂപയാണ് ചിത്രത്തിനായി മഞ്ജുവിന് പ്രതിഫലം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications