സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ മഞ്ജുവും മോഹന്‍ലാലും ഒന്നിയ്ക്കുന്നു
കൊച്ചി: മഞ്ജു വാര്യരുടെ അടുത്ത ചിത്രം ഏതെന്ന് കാത്തിരുന്ന ആരാധകര്‍ക്ക് ഇതാ ഉത്തരം. രണ്ടാം വരവിലെ മഞ്ജുവിന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിയ്ക്കുന്നത്. രഞ്ജന്‍ പ്രമോദനാണ് തിരക്കഥ. ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
ക്രിസ്മസ് റിലീസായി ചിത്രം തീയേറ്ററിലെത്തിയാത്താണ് ആലോചിയ്ക്കുന്നത്. ആറാം തമ്പുരാന്‍, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ അഭിനയിച്ചിട്ടുണ്ട്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍യു എന്ന ചിത്രമായിരുന്നു മടങ്ങി വരവിലെ മഞ്ജുവിന്റെ ആദ്യ ചിത്രം. അച്ചുവിന്റെ അമ്മ, മനസിനക്കരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. എറണാകുളത്തായിരിയ്ക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്.
രഞ്ജിത്തിന്റെ സിനിമയിലാണ് മോഹന്‍ലാലും മഞ്ജുവും ഒന്നിയ്ക്കുക എന്ന ആദ്യം വാര്‍ത്ത വന്നിരുന്നെങ്കിലും ആ ചിത്രം സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങുകയായിരുന്നു.


Click it and Unblock the Notifications