മികച്ച നടനായി മോഹന്‍ലാല്‍! മഞ്ജു വാര്യരും പൃഥ്വിരാജും തിളങ്ങി ! താരത്തിളക്കത്തില്‍ വനിത അവാര്‍ഡ്നിശ

മോഹന്‍ലാലിനെത്തേടി വീണ്ടുമൊരു പുരസ്‌കാരം കൂടി. ഏഷ്യാനെറ്റിന്റെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെയായാണ് വനിതയില്‍ നിന്നും അദ്ദേഹത്ത തേടി ഈ നേട്ടം വീണ്ടും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെച്ചായിരുന്നു അവാര്‍ഡ് നിശ നടന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മികച്ച നടന്‍ മോഹന്‍ലാലായപ്പോള്‍ നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മഞ്ജു വാര്യരായിരുന്നു. സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് പൃഥ്വിരാജായിരുന്നു. സംവിധായകനായി എത്തിയ ആദ്യ സിനിമയിലൂടെ നിരവധി പുരസ്‌കാരങ്ങളാണ് പൃഥ്വിരാജ് നേടിയത്.

സിനിമാലോകവും പ്രേക്ഷകരും ആഘോഷമാക്കിയ ചടങ്ങ് കൂടിയായിരുന്നു വനിതയുടെ അവാര്‍ഡ് നിശ. പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷമായിരുന്നു പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷവും മികച്ച നടനും നടിയുമായത് മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു. അന്ന് ഒടിയനിലൂടെ വിസ്മയിപ്പിച്ച ഇരുവരും ഇത്തവണ ലൂസിഫറിലൂടെയായിരുന്നു പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയത്. മിഥുന്‍ രമേഷും നൈല ഉഷയുമായിരുന്നു പുരസ്‌കാരനിശയുടെ അവതാരകര്‍.

ചിത്രങ്ങള്‍ക്ക് കടപ്പാട്: വനിത

മോഹന്‍ലാലും മഞ്ജു വാര്യരും

മോഹന്‍ലാലും മഞ്ജു വാര്യരും

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡി, മോഹന്‍ലാലും മഞ്ജു വാര്യരും ഇത്തവണ വനിതയുടെ പുരസ്‌കാര വേദിയിലും തിളങ്ങുകയായിരുന്നു. ലൂസിഫറിലൂടെ അഭിനയത്തിലൂടെയാണ് മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സ്റ്റീഫന്‍ നെടുമ്പള്ളിയായും അബ്രാം ഖുറേഷിയായും തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. പ്രതി പൂവന്‍കോഴിയിലേയും ലൂസിഫറിലേയും അഭിനയത്തിലൂടെയാണ് മഞ്ജു വാര്യര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. കഴിഞ്ഞ പ്രാവശ്യവും ഇവര്‍ ഇരുവരുമായിരുന്നു മികച്ച നടനും നടിക്കുമുള്ള പുരസ്‌കാരം സ്വന്തമാക്കിയത്.

സംവിധായകനായി പൃഥ്വിരാജ്

സംവിധായകനായി പൃഥ്വിരാജ്

അഭിനേതാവായി മാത്രമല്ല സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും നായികനായകന്‍മാരാക്കിയൊരുക്കിയ ലൂസിഫറിലൂടെയാണ് അദ്ദേഹം മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. സംവിധായകനായെത്തിയ ആദ്യ സിനിമയിലൂടെ തന്നെ നിരവധി അവാര്‍ഡുകളാണ് അദ്ദേഹത്തെ തേടിയെത്തിയത. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. എമ്പുരാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ജനപ്രിയ ചിത്രം

ജനപ്രിയ ചിത്രം

പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യ സിനിമയായ ലൂസിഫറാണ് മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കൈനീട്ടി സ്വീകരിച്ച സിനിമ ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് സ്വന്തമാക്കിയത്. 200 കോടി ക്ലബില്‍ ഇടം നേടിയ സിനിമ കൂടിയാണിത്.

മികച്ച സിനിമ

മികച്ച സിനിമ

കുമ്പളങ്ങി നൈറ്റ്‌സാണ് ഇത്തവണ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഈ ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌ക്കരനും പുരസ്‌കാരമുണ്ട്. ഫഹദ് ഫാസില്‍, ഷെയ്ന്‍ നിഗം, സൗബിന്‍ ഷാഹിര്‍ തുടങ്ങി വന്‍താരനിരയാണ് ഈ സിനിമയ്ക്കായി അണിനിരന്നത്. മധു സി നാരായണന്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

മികച്ച വില്ലന്‍

മികച്ച വില്ലന്‍

ബോളിവുഡ് താരമായ വിവേക് ഒബ്‌റോയിക്കാണ് ഇത്തവണ മികച്ച വില്ലനുള്ള പുരസ്‌കാരം ലഭിച്ചത്. ലൂസിഫറിലൂടെയാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്. ബോബി എന്ന സുന്ദരനായ വില്ലനായുള്ള വരവിന് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കിയത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ കഴിയുന്നതില്‍ സന്തുഷ്ടനാണ് താനെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. വിനീതായിരുന്നു അദ്ദേഹത്തിനായി ഡബ്ബ് ചെയ്തത്.

ആസിഫ് അലിയും നിവിന്‍ പോളിയും

ആസിഫ് അലിയും നിവിന്‍ പോളിയും

യുവതാരനിരയിലെ പ്രധാനികളായ ആസിഫ് അലിക്കും നിവിന്‍ പോളിക്കും ഇത്തവണയും പുരസ്‌കാരം ലഭിച്ചിരുന്നു. നായകനായി മാത്രമല്ല അതിഥിയായും ആസിഫ് അലി തിളങ്ങിയ വര്‍ഷം കൂടിയാണ് കടന്നുപോയത്. ജനപ്രിയ നായകനുള്ള പുരസ്‌കാരമാണ് ആസിഫ് അലിക്ക് ലഭിച്ചത്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിനെത്തേടി ഈ നേട്ടമെത്തിയത്. ഗ്രെയ്‌സ്ഫുള്‍ പെര്‍ഫോമറായാണ് നിവിന്‍ പോളിയെ വനിത തിരഞ്ഞെടുത്തത്. കായംകുളം കൊച്ചുണ്ണി, മൂത്തോന്‍, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സ്വഭാവനടനും നടിയും

സ്വഭാവനടനും നടിയും

ഉയരെ എന്ന സിനിമയിലെ പ്രകടനത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സിദ്ദിഖായിരുന്നു. ആസിഡ് ആക്രമണത്തിന് ഇരയായ മകളുടെ പിതാവായി അസാമാന്യ അഭിനയമികവായിരുന്നു അദ്ദേഹം പുറത്തെടുത്തത്. പ്രതിപൂവന്‍കോഴിയിലെ അഭിനയത്തിലൂടെ മികച്ച സഹനടിയായത് അനുശ്രീയായിരുന്നു. ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം പാര്‍വതിക്കായിരുന്നു നല്‍കിയത്. ഉയരെയിലെ അഭിനയത്തിലൂടെയാണ് താരത്തിന് ഈ പുരസ്കാരം ലഭിച്ചത്.

വൈറസിന് ലഭിച്ച പുരസ്‌കാരങ്ങള്‍

വൈറസിന് ലഭിച്ച പുരസ്‌കാരങ്ങള്‍

ആഷിഖ് അബു സംവിധാനം ചെയ്ത വൈറസിന് ഒന്നിലേറെ പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചത്. സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമയായി തിരഞ്ഞെടുത്തത് വൈറസിനെയായിരുന്നു. സാമൂഹ്യപ്രതിബദ്ധതയുള്ള നടനായി കുഞ്ചാക്കോ ബോബനേയും നടിയായി റിമ കല്ലിങ്കലിനേയുമാണ് തിരഞ്ഞെടുത്തത്.

 ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

ഒരുകാലത്ത് മലയാള സിനിമയുടെ എല്ലാമെല്ലാമായിരുന്ന ശാരദയ്ക്കായിരുന്നു ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയത്. ദു:ഖപുത്രിയെന്നാണ് പൊതുവില്‍ തന്നെ വിശേഷിപ്പിക്കാറുള്ളതെങ്കിലും താന്‍ ദു:ഖപുത്രിയല്ല ശാരദയെന്ന് പറഞ്ഞ് സദസ്സിനെ ചിരിപ്പിക്കുകയായിരുന്നു അവര്‍. ശാരദ മാത്രമല്ല അടുത്ത സുഹൃത്തുക്കളായ ഷീല, ജലജ തുടങ്ങിയ പഴയകാല നായികമാരും വനിത അവാര്‍ഡ്‌സില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

 സുരാജും മംമ്തയും

സുരാജും മംമ്തയും

അമ്പരപ്പിക്കുന്ന അഭിനയ മികവിലൂടെ പ്രത്യേക പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയായിരുന്നു സുരാജ് വെഞ്ഞാറമൂടും മംമ്ത മോഹന്‍ദാസും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെയാണ് സുരാജ് പുരസ്‌കാരം സ്വന്തമാക്കിയത്. കോടതിസമക്ഷം ബാലന്‍ വക്കീലിലേയും നയനിലേയും പ്രകടനമായിരുന്നു മംമ്തയ്ക്ക്് അവാര്‍ഡ് നേടിക്കൊടുത്തത്.

സഹനടനായി സൗബിന്‍ ഷാഹിര്‍

സഹനടനായി സൗബിന്‍ ഷാഹിര്‍

മികച്ച സഹനടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് സൗബിനായിരുന്നു. കുടുംബസമേതമായാണ് സൗബിന്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. അടുത്തിടെ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയായ ഓര്‍ഹാനെയായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. വൈറസിലേയും കുമ്പളങ്ങി നൈറ്റ്‌സിലേയും അഭിനയത്തിലൂടെയാണ് സൗബിന്‍ ജേതാവായത്.

നവാഗതര്‍

നവാഗതര്‍

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ് ഈ സിനിമകളിലെ പ്രകടനത്തിലൂടെ നവാഗത നടനുള്ള പുരസ്‌കാരം മാത്യു തോമസിനാണ് ലഭിച്ചത്. പുതുമുഖ നായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത് അന്ന ബെന്നിനായിരുന്നു. മികച്ച താരജോഡിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ഷെയ്ന്‍ നിഗവവും അന്ന ബെന്നുമായിരുന്നു. കുമ്പളങ്ങി നൈറ്റ്‌സിലെ പ്രകടനത്തിലൂടെയാണ് ഇവര്‍ മികച്ച താരജോഡിയായത്.

  മറ്റ് പുരസ്‌കാരങ്ങള്‍

മറ്റ് പുരസ്‌കാരങ്ങള്‍

ഉയരെയിലെ നീ മുകിലോ എന്ന ഗാനത്തിലൂടെ വിജയ് യേശുദാസിനെ മികച്ച ഗായകനായി തിരഞ്ഞെടുത്തപ്പോള്‍ മാമാങ്കത്തിലെ മൂക്കുത്തി ഗാനം പാടി ശ്രേയ ഘോഷ്വാലായിരുന്നു മികച്ച ഗായികയായത്. മികച്ച ക്യാമറാമാന്‍ ഗിരിഷ് ഗംഗാധരന്‍ (ജല്ലിക്കെട്ട്),കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ (മൂക്കുത്തി ഗാനം), ഹാസ്യതാരം സൈജുകു കുറുപ്പ് ( ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, പ്രതി പൂവന്‍കോഴി), ബാലതാരം മാസ്റ്റര്‍ അച്യുതന്‍ (മാമാങ്കം), നവാഗത സംവിധായകന്‍ മനു അശോകന്‍ (ഉയരെ), സംഗീത സംവിധായകന്‍ ജയഹരി (അതിരന്‍) ഗാനരചയിതാവ് ബിരെ ഹരിനാരായണന്‍ ( ലൂക്ക, എടക്കാട് ബറ്റാലിയന്‍)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X