For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമാമേഖലയിലുള്ളവര്‍ക്ക് സഹായവുമായി മോഹന്‍ലാലും മഞ്ജു വാര്യരും അല്ലു അര്‍ജുനും ബാദുഷയും!

  |

  കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ശക്തമായ നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെങ്ങും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സിനിമാ ചിത്രീകരണവും റിലീസുമെല്ലാം നീട്ടിയതോടെ സിനിമാമേഖലയും കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള മനോഹരനിമിഷങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍ എത്തുന്നുണ്ട്. കൊറോണ വൈറസ് തടയുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ടും താരങ്ങള്‍ എത്തുന്നുണ്ട്.

  ഷൂട്ടിംഗ് നിര്‍ത്തിയതോടെ സിനിമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ദിവസവേതനക്കാര്‍ ബുദ്ധിമുട്ടിലാണ്. അത്തരത്തില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായവുമായി മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അല്ലു അര്‍ജുന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ബാദുഷ തുടങ്ങിയവര്‍ എത്തിയിരിക്കുകയാണ്. പ്രകാശ് രാജ്, സൂര്യ, ശിവകുമാര്‍, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, രജനീകാന്ത് തുടങ്ങിയ താരങ്ങള്‍ ഇത്തരത്തിലുള്ള സഹായങ്ങള്‍ നല്‍കിയിരുന്നു. ഏപ്രില്‍ 14 നുള്ളില്‍ തൊഴിലാളികള്‍ക്ക് തുക നല്‍കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് ഫെഫ്ക പ്രസിഡന്റായ ബി ഉണ്ണിക്കൃഷ്ണന്‍.

   സഹായം നല്‍കും

  സഹായം നല്‍കും

  ഫെഫ്കയുടെ കീഴില്‍ വരുന്ന അയ്യായിരത്തോളം അംഗങ്ങളില്‍ നിന്നും നിലവില്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. അവര്‍ക്ക് വേണ്ടുന്ന ധനസഹായം ഏപ്രില്‍ 14നുള്ളില്‍ തന്നെ നല്‍കും. ആവശ്യമുണ്ടെന്നു കണ്ടാല്‍ സ്‌കൂള്‍ തുറക്കുന്നതിനു മുമ്പു തന്നെ കൊടുക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ടു രീതിയിലുള്ള ധനസമാഹരണമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. ഫെഫ്കയിലെ സാമ്പത്തിക ഭദ്രതയുള്ള അംഗങ്ങളും യൂണിയനുകളും ഇതിലേക്ക് പണം നല്‍കുന്നുണ്ട്. ഫെഫ്കയ്ക്കു പുറത്തുള്ള നടീനടന്‍മാര്‍, നിര്‍മ്മാതാക്കള്‍, കമ്പനികള്‍, സിനിമയെ സ്‌നേഹിക്കുന്നവര്‍ എന്നിവര്‍ക്കും സംഭാവനകള്‍ നല്‍കാന്‍ അവസരമൊരുക്കുന്നുണ്ട്.

  മോഹന്‍ലാലിന് പിന്നാലെ അല്ലു അര്‍ജുനും മഞ്ജു വാര്യരും

  മോഹന്‍ലാലിന് പിന്നാലെ അല്ലു അര്‍ജുനും മഞ്ജു വാര്യരും

  ചോദിക്കാതെ തന്നെ ഇതിനു സന്നദ്ധത പ്രകടിപ്പിച്ച് മുന്നിട്ടിറങ്ങി വന്നത് മോഹന്‍ലാലാണ്. അദ്ദേഹം ഏഴു ദിവസം മുമ്പ് തന്നെ ബുദ്ധിമുട്ടനുഭവിക്കുന്ന ദിവസ ജോലിക്കാര്‍ക്കായി വലിയൊരു തുക തന്നെ സംഭാവന നല്‍കാന്‍ തയ്യാറാണെന്നു നേരിട്ട് വിവരം അറിയിച്ചിരുന്നു. അദ്ദേഹത്തോട് പ്രത്യേകമായി നന്ദിയും അറിയിച്ചിരുന്നു. എന്നാല്‍ തുകയെത്രയെന്ന് വെളിപ്പെടുത്തേണ്ടയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. രണ്ടാമത് സന്നദ്ധത അറിയിച്ചെത്തിയത് അല്ലു അര്‍ജുനാണ്. തെലുങ്ക് പോലെ തന്നെ മലയാളവും തനിക്ക് പ്രിയപ്പെട്ടതാണെന്നു പറഞ്ഞ് വീണ്ടും ഫെഫ്കയുമായി ബന്ധപ്പെടുമെന്നറിയിച്ചിട്ടുണ്ട്. മഞ്ജു വാര്യരും വിളിച്ചിരുന്നു. ചെറുതല്ലാത്ത ഒരു തുക അയച്ചു തരുന്നുണ്ടെന്നും പറഞ്ഞിരുന്നുവെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

  ദു:ഖകരമായ ഒരു അവസ്ഥ

  ദു:ഖകരമായ ഒരു അവസ്ഥ

  വലിയ ലോകത്തിന്റെ വിശാലതയിൽ നിന്നും മനുഷ്യൻ അവന്റെ വീടിന്റെ നാല് ചുവരുകൾക്കുള്ളിലേക്കും,ചിലർ അവനവനിലേക്ക് തന്നെയും ഒതുങ്ങുന്ന അത്യന്തം ദു:ഖകരമായ ഒരു അവസ്ഥയിലാണ് നാം ഇന്ന്. എത്ര നാൾ ഈ അവസ്ഥ തുടരും എന്നും പറയാൻ കഴിയില്ല. ഇങ്ങനെ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോയവരിൽ നാളേയ്ക്ക് കരുതലുള്ളവരും, നാളെ എന്നത് ചോദ്യച്ചിഹ്നമായി മുന്നിലുള്ളവരും ഉണ്ട്.

  കൂനിൻമേൽ കുരു

  കൂനിൻമേൽ കുരു

  നമ്മുടെ ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയനിൽ തന്നെ ,കുറേയേറെയായി വർക്കില്ലാത്തവരും ഉണ്ട്.അവരെ സംബന്ധിച്ചിടത്തോളം കൂനിൻമേൽ കുരു എന്ന പോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഇപ്പോൾ ഒരു സന്തോഷവാർത്തയുള്ളത്,
  നമ്മുടെ പ്രിയ സഹോദരൻ ബാദുഷ അത്തരം കുറച്ച് പേരെ കണ്ടെത്തി തന്നാലാവുന്ന ഒരു സാമ്പത്തിക സഹായം ചെയ്തിരിക്കുന്നു. കുറച്ച് പേർക്ക് ഞാൻ മുഖേനയും,
  മറ്റു ചിലർക്ക് സുധൻ പേരൂർക്കട മുഖേനയും സഹായമെത്തി. കുറേയധികം പേർ സഹായം ലഭിച്ചതായി വിളിച്ചറിയിച്ചു.

  യഥാർത്ഥ സുഹൃത്ത്

  യഥാർത്ഥ സുഹൃത്ത്

  ആരുടേയും പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ബാദുഷ ആഗ്രഹിക്കാത്തത് കൊണ്ടു തന്നെ അതിവിടെ പറയുന്നുമില്ല. സത്യത്തിൽ സന്തോഷമാണ് അത് കേട്ടപ്പോൾ .
  ഇത്തരം ഒരു പുണ്യ പ്രവൃത്തി ചെയ്യാൻ സഹജീവി സ്നേഹത്തിന്റെ പേരിൽ മനസ്സ് കാണിച്ച പ്രിയപ്പെട്ട ബാദുഷ,നിങ്ങൾക്ക് സർവ്വശക്തൻ സകല അനുഗ്രഹങ്ങളും ചൊരിയട്ടെ,ആപത്തിൽ സഹായിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത്.

  സഹായിക്കാൻ കഴിയട്ടെ

  സഹായിക്കാൻ കഴിയട്ടെ

  വിശുദ്ധ ഗ്രന്ഥം പറയും പോലെ,നിങ്ങളുടെ യശസ്സും സമ്പത്തും ഉയരട്ടെ, അതുവഴി ഒട്ടനവധിപ്പേരെ ഇനിയും സഹായിക്കാൻ കഴിയട്ടെ, മറ്റുള്ളവർക്കും ഇതൊരു മാതൃകയാവട്ടെ, എന്ന് പ്രാർത്ഥിച്ചു കൊണ്ട്, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റേയും, എന്റേയും നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.
  പ്രാർത്ഥനയോടെ, സ്നേഹത്തോടെ ഷാജി പട്ടിക്കരയെന്നാണ് അദ്ദേഹം കുറിച്ചിട്ടുള്ളത്.

  English summary
  Mohanlal, Manju Warrier, badhusha donates te Fefka for helping daily workers
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X