മത്സരം മോഹന്‍ലാലും മഞ്ജുവും തമ്മില്‍
അങ്ങനെ ഏറെ കൊട്ടിഘോഷിച്ച ആ രണ്ട് ചിത്രങ്ങളും തിയേറ്ററിലെത്തുന്നു. ബി ഉണ്ണികൃഷ്ന്‍ സംവിധാനം ചെയ്ത മിസ്റ്റര്‍ ഫ്രോഡും റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യുവും. സിനിമ സംവിധായകരുടേതാണെങ്കിലും തിയേറ്ററിലെത്തുമ്പോള്‍ ആ മത്സരം മഞ്ജു വാര്യരും മോഹന്‍ലാലു ഏറ്റെടുക്കും.
മെയ് 16നാണ് കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും താരജോഡികളാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു തിയേറ്ററിലെത്തുന്നത്. പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ തിരിച്ചുവന്നഭിനയിക്കുന്ന ചിത്രം എന്ന വിശേഷണത്തോടെ ഇതിനോടകം ചിത്രം ചര്‍ച്ചാ വിഷയമാണ്. മഞ്ജു നിറഞ്ഞു നില്‍ക്കുന്ന പോസ്റ്ററുകള്‍ക്കും ട്രെയിലറിനും ആദ്യ പാട്ടിനുമെല്ലാം പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും വില്ലന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് മിസ്റ്റര്‍ ഫ്രോഡ്. മെയ് 15ന് ചിത്രം റിലീസ് ചെയ്യാനാണ് സാധ്യത. ഫ്രോഡിനെ കുറിച്ചുള്ള റിലീസിങ് തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് ഈ സാധ്യത വന്നത്. മെയ് എട്ടിനായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ സംവിധായകനും തിയേറ്ററുടമയും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസ് നീണ്ടു പോവുകയായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മഞ്ജു തിരിച്ചുവരുന്നെന്നും നായകന്‍ മോഹന്‍ലാലുമാണെന്നായിരുന്നു ആദ്യമൊക്കെ വാര്‍ത്തകള്‍ വന്നിരുന്നത്. ആറാം തമ്പുരാന് ശേഷം മഞ്ജുവും മോഹന്‍ലാലും ഒരുമിക്കുന്നത് കാണാന്‍ കാത്തുനിന്ന പ്രേക്ഷകരക്ക്, രഞ്ജിത്ത് ചിത്രം പിന്‍വലിച്ചതോടെ നിരാശപ്പെടേണ്ടി വന്നു. എന്തായാലും ഒരു കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് സമാധാനിക്കാം, ഒരു ചിത്രത്തില്‍ ഒരുമിച്ച് കണ്ടില്ലെങ്കിലും തിയേറ്ററില്‍ ഇരുവരും തമ്മിലുള്ള ഒരു മത്സരത്തിന് സാക്ഷികളാകാം.


Click it and Unblock the Notifications











