സിനിമയുടെ പേര് കേട്ട് സത്യന് ചിരിവന്നിട്ടു വയ്യ; പേര് ഇതുവരെ തീരുമാനിച്ചില്ല!
മഞ്ജു വാര്യരും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തെ കുറിച്ച് അപ്‌ഡേറ്റായ കാര്യങ്ങള്‍ പ്രേക്ഷകരില്‍ അപ്പപ്പോള്‍ തന്നെ എത്തുന്നുണ്ട്. അങ്ങനെയാണ് ചിത്രത്തിന് സത്യന്‍ അന്തിക്കാട് 'വിനീതമായി അപേക്ഷിക്കുന്നു' എന്ന പര് തീരുമാനിച്ചു കാര്യവും അറിഞ്ഞത്. എന്നാല്‍ സത്യന്‍ അന്തിക്കാട് പറയുന്നു തന്റെ ചിത്രത്തിന് ഇതുവരെ പേര് തീരുമാനിച്ചിട്ടില്ലെന്ന്.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സത്യന്‍ വാര്‍ത്തകളോട് പ്രതികരിച്ചത്. എന്തായാലും അത്തരമൊരു പേര് ഉണ്ടാക്കിയെടുത്ത മാധ്യമപ്രവര്‍ത്തകരുടെ ക്രിയേറ്റീവ് മൈന്റിനെ അഭിനന്ദിക്കുന്നു, പേര് നിര്‍ദ്ദേശിച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തുന്നു. പക്ഷെ എന്റെ സിനിമയുടെ പേര് അതല്ല. സത്യന്‍ അന്തിക്കാട് വ്യക്തമാക്കി.

സിനിമയ്ക്ക ഇതുവരെ പേര് തീരുമാനിച്ചിട്ടില്ല. അങ്ങനെ ഒരു കാര്യം തീരുമാനമായാല്‍ അത് ഫേസ്ബുക്ക് വഴി ആദ്യം അറിയിക്കും. ചിത്രത്തിന്റെ പേര് സംബന്ധമായ വാര്‍ത്തകള്‍ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരിവരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.
ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു ഒരു വനിതാ മാഗസിന്റെ റിപ്പോര്‍ട്ടറായാണ് എത്തുന്നത്. വിനീത് എന്നാണ് കഥാപാത്രത്തിന്റെ പേര്. കുടുംബ കോടതിയിലെ അഭിഭാഷകയും വിവാഹ മോചിതയുമായ ദീപ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിക്കുന്നത്. നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദ് ആണ് തിരക്കഥ എഴുതിയിരിക്കുന്നു.


Click it and Unblock the Notifications











