മഞ്ജു മോഹന്‍ലാല്‍ സിനിമയ്ക്ക് സന്ത്യന്‍ അന്തിക്കാട് പേരിട്ടു

By Gokul

കൊച്ചി: കൈവെച്ച സിനിമകളില്‍ മിക്കതും സൂപ്പര്‍ഹിറ്റാക്കിയ സത്യന്‍ അന്തിക്കാട് തന്റെ മിക്ക ചിത്രങ്ങള്‍ക്കും പേരിടുന്നത് ചിത്രീകരണം തുടങ്ങിയ ശേഷമായിരിക്കും. ചില സിനിമകള്‍ ചിത്രീകരണം കഴിഞ്ഞും ചിലത് ചിത്രീകരണത്തിനിടയ്ക്ക് താരങ്ങളും സഹപ്രവര്‍ത്തകരുമായി കൂടിയാലോചിച്ചുമൊക്കെയാണ് പേരിടല്‍. അപൂര്‍വം സിനിമകളുടെ പേരുകള്‍ നറുക്കെടുപ്പു നടത്തിയും സത്യന്‍ വ്യത്യസ്തനായി.

വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തിലെ സൂപ്പര്‍ താരജോഡികളായ മോഹന്‍ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേരും ചിത്രീകരണത്തിനിടയില്‍തന്നെ സത്യന്‍ പുറത്തുവിട്ടിരിക്കുകയാണ്. 'വിനീതമായി അപേക്ഷിക്കുന്നു' എന്നാണ് ചിത്രത്തിന്റെ പേര്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി അല്‍പം നേരത്തെയാണ് സത്യന്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

manju-warrier-mohanlal

നവംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. വിഷു റിലീസ് ആയി സിനിമ പുറത്തിറക്കാനാണ് സംവിധായകന്റെ തീരുമാനം. ഷൂട്ടിംഗ് വേളയിലുള്ള ഫോട്ടോകള്‍ മോഹന്‍ലാലും മഞ്ജുവും തങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്. പേരോടുകൂടി സിനിമയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ചിത്രത്തിന്റെ പ്രമോഷന് ഗുണംചെയ്യുമെന്നുകണ്ടാണ് നേരത്തെ പേരിടല്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലെത്തുമ്പോള്‍ അഭിഭാഷകയായാണ് മഞ്ജുവാര്യര്‍ അഭിനയിക്കുന്നത്. നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദ് ആണ് തിരക്കഥ. 14 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജുവിന്റെ ആദ്യചിത്രം ഹൗ ഓള്‍ഡ് ആര്‍ യു പ്രേക്ഷകര്‍ ഇരുകൈയ്യുംനീട്ടി സ്വീകരിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X