»   » മഞ്ജു-മോഹന്‍ലാല്‍ ചിത്രം അടുത്തൊന്നുമില്ല!

മഞ്ജു-മോഹന്‍ലാല്‍ ചിത്രം അടുത്തൊന്നുമില്ല!

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ തിരിച്ചുവരവ് ചിത്രമെന്ന നിലയില്‍ ഏറെ കൊട്ടിഘോഷിക്കപ്പെട്ട പ്രൊജക്ടാണ് രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം. രഞ്ജിത്തും മോഹന്‍ലാലുമെല്ലാം ഈ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിരുന്നു. ഒപ്പം പൃഥ്വിരാജും പ്രൊജക്ടിന്റെ ഭാഗമാകുന്നുണ്ടെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തു.

ഇത്രയൊക്കെയായിട്ടും ചിത്രത്തിന്റെ പ്രാഥമിക ഫോട്ടോഷൂട്ടൊന്നും നടന്നിരുന്നില്ല. ഇതിന് പിന്നാലെ മറ്റു പലചിത്രങ്ങളിലേയ്ക്കും മഞ്ജു കരാറായ വാര്‍ത്തകള്‍ വരുകയും ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവരുകയും ചെയ്തു.

ഇപ്പോള്‍ കേള്‍ക്കുന്നത് മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം മാറ്റിവച്ചിരിക്കുകയാണെന്നാണ്. അടുത്തെന്നും ഈ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങാന്‍ രഞ്ജിത്ത് ആലോചിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം എന്താണെന്നകാര്യം വ്യക്തമല്ലെങ്കിലും മഞ്ജുവിന്റേതായി എത്തുന്ന ആദ്യ ചിത്രം ഇതായിരിക്കില്ലെന്നകാര്യം ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു.

ഏറെനാളത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് മഞ്ജു ഒരു ചിത്രത്തിനായി കാരറിലൊപ്പുവെച്ചുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടത്. രഞ്ജിത്തും മോഹന്‍ലാലും തമ്മില്‍ ചിത്രം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് മഞ്ജുവിന്റെ കാര്യം ചര്‍ച്ചയിലേയ്ക്ക് കടന്നുവന്നതെന്നാണ് കേട്ടിരുന്നത്.

ഉടന്‍തന്നെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മഞ്ജുവുമായി ഫോണില്‍ സംസാരിച്ച് കാരാര്‍ ഉറപ്പിയ്ക്കുകയും പിന്നാലെ വന്‍തുകയുമായി എത്തി കരാറില്‍ ഒപ്പുവെയ്ക്കുകയുമായിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് മാന്‍ ഫ്രൈഡേയെന്ന് പേരിട്ടതായും വാര്‍ത്തകള്‍ വന്നിരുന്നു.

എന്തായാലും മഞ്ജു പിന്നീട് കരാര്‍ ഒപ്പുവെച്ച ചിത്രങ്ങള്‍ പുറത്തുവന്നുകഴിഞ്ഞായിരിക്കും ലാല്‍ നായകനാകുന്ന ചിത്രം യാഥാര്‍ത്ഥ്യമാവുകയെന്നാണ് സൂചന. ഇതിനിടെ മഞ്ജുവിനെ സ്വന്തം ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ മോഹന്‍ലാല്‍ തയ്യാറായതോടെ ദിലീപ് ലാലുമായി ഇടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

English summary
The much hyped Mohanlal-Manju Warrier's movie has been reportedly put on hold

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam