മോഹന്‍ലാലും മഞ്ജുവും മത്സരത്തിനില്ല!!കാരണം... അവസാന നിമിഷം പ്രേക്ഷകരെ ഞെട്ടിപ്പിച്ച് താരങ്ങൾ

കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും താന്‍ മത്സരത്തിനില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു.

49 ാം മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സുപ്രധാന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലാലേട്ടനും മഞ്ജുവാര്യരും ഇക്കുറി മത്സരത്തിനില്ലെന്ന് അറിയിച്ചിട്ടുത്രേ.ഇവർ രണ്ടു പേരും മികച്ച നടൻ, നടി എന്നിവയ്ക്കുളള സാധ്യത ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അവാർഡ് പ്രഖ്യാപിക്കാൻ നിമിഷങ്ങൾ മാത്ര ശേഷിക്കവെയാണ് ഇത്തരത്തിലുളള റിപ്പോർട്ടുകൾ പുറത്തു വരുന്നത്. എന്നാൽ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.

 mohanlal

2018 ൽ പുറത്തിറങ്ങി ഭൂരിഭാഗം ചിത്രങ്ങൾക്കും മികച്ച പ്രേക്ഷക-നിരൂപണ അഭിപ്രായം ലഭിച്ചിരുന്നു. മലയാള സിനിമ ചരിത്രത്തിൽ തന്നെ മികച്ച വർഷമായിരുന്നു 2018 . മികച്ച ചിത്രങ്ങളും മികച്ച ഒരുപിടി താരങ്ങളേയും സങ്കേതിക പ്രവർത്തകരേയും കഴിഞ്ഞ കൊല്ലം മലയാള സിനിമ സംഭാവന ചെയ്തിരുന്നു. ജൂനിയർ താരങ്ങളെ പിന്നിലാക്കി കൊണ്ട് അവാർഡ് നിർണ്ണയത്തിന്റെ ആദ്യ ഘട്ടം മുതൽ അവാസനം വരെ മോഹൻലാലും മഞ്ജുവാര്യരും മുന്നിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷമായിരുന്നു ഇവർ മത്സരത്തിൽ നിന്ന് പിൻമാറിയത്. മാതൃഭൂമി ഓൺലൈനാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

  രണ്ടു വർഷത്തേയ്ക്കില്ല

രണ്ടു വർഷത്തേയ്ക്കില്ല

വിഎം ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയൻ, റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം. ഇവ രണ്ട് സിനിമയുടെ പ്രകടനത്തിനായിരുന്നു മോഹൻലാലിനെ അവാർഡിനായി പരിഗണിച്ചത്. എന്നാൽ രണ്ട് വർഷം താൻ സംസ്ഥാന അവാർഡിനായി മത്സരിക്കുന്നില്ലെന്ന് മോഹൻലാൽ നേരത്തെ തന്നെ അറിയിച്ചിരുന്നത്രേ. എന്നാൽ അവസാന നിമിഷമാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വന്നത്. ജുറി അംഗങ്ങളെ ഉദ്ധരിച്ചാണ് ഇതു സംബന്ധമായ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്,.

 ആമിയിൽ മഞ്ജു

ആമിയിൽ മഞ്ജു

മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ കമൽ സംവിധാനം ചെയ്ത ചിത്രമായ ആമിയിലെ പ്രകടനത്തിലാണ് അവാർഡിനായി മഞ്ജുവിനെ പരിഗണിച്ചത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമായിരുന്നു ആമി. ചിത്രത്തിലെ മാധവിക്കുട്ടിയായിട്ടുള്ള മഞ്ജുവിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടികരുന്നു. പുരസ്കാര നിർണ്ണയത്തിന്റെ ആദ്യ ഘട്ടത്തിൽ മഞ്ജുവിന്റെ പേര് ഉയർന്നു വന്നിരുന്നു. എന്നാൽ അവസാന നിമിഷം മഞ്ജു പിൻമാറുകയായിരുന്നു.

സീനിയർ ജൂനിയർ പോരാട്ടം

സീനിയർ ജൂനിയർ പോരാട്ടം

ഇക്കുറിയിലെ അവാർഡ് സീനിയർ ജൂനിയർ പോരാട്ടമായിരുന്നു. സീനിയർ താരങ്ങളോടൊപ്പം പുതുമുഖ താരങ്ങളും മത്സരിച്ചിരുന്നു. എല്ലാ വർഷത്തെ പോലെയും ഇക്കുറിയും അവാർഡ് നിർണ്ണയം ഞെട്ടിപ്പിച്ചിട്ടുണ്ട്. മികച്ച ചിത്രങ്ങൾക്കും മികച്ച താരങ്ങൾക്കുമാണ് ഇക്കുറി അവാർഡ് ലഭിച്ചിരിക്കുന്നത് ഒരു ഇ‍ഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ഇത്തവണത്തേത്.

 മികച്ച നടനും നടിയും

മികച്ച നടനും നടിയും

ജയസൂര്യയാണ് മികച്ച നടൻ. ഫുട്ബോൾ താരം സത്യന്റെ ജീവിതകഥ പറഞ്ഞ ക്യാപ്റ്റൻ എന്ന ചിത്രത്തിന്റെ മികച്ച പ്രകടനമാണ് ജയസൂര്യയെ അവാർഡിന് അർഹനാക്കിയത്. പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു ഇത്. 2018 ൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് നിമിഷ സഞ്ജയനെയാണ്. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നി ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് താരത്തെ അവാർഡിന് അർഹയാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X