»   » മമ്മൂട്ടിയെ മാറ്റി നിര്‍ത്തി മോഹന്‍ലാലിനെ നായകനാക്കുന്നു, വാശി തീര്‍ക്കാന്‍ രഞ്ജിത്ത് ചെയ്യുന്നത്!!

മമ്മൂട്ടിയെ മാറ്റി നിര്‍ത്തി മോഹന്‍ലാലിനെ നായകനാക്കുന്നു, വാശി തീര്‍ക്കാന്‍ രഞ്ജിത്ത് ചെയ്യുന്നത്!!

Posted By: Sanviya
Subscribe to Filmibeat Malayalam


മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് പുതിയ ചിത്രം സംവിധാനം ചെയ്യുന്നതായി കേട്ടിരുന്നു. എന്നാല്‍ ആ ചിത്രം രഞ്ജിത്ത് മാറ്റി വച്ചതായി റിപ്പോര്‍ട്ടുകള്‍. പകരം മോഹന്‍ലാലിനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനാണ് രഞ്ജിത്തിന്റെ തീരുമാനം.

മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. മഞ്ജു വാര്യരുടെ തിരിച്ച് വരവ് മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുക്കെട്ടിനൊപ്പമാണെന്ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങളാലും നടക്കാതെ വരികയായിരുന്നു. ഇപ്പോഴിതാ മൂന്ന് പേരും ഒന്നിക്കുന്ന ചിത്രം ഉടന്‍ സംഭവിക്കുമെന്ന് പറയുന്നു.

ranjith-mohanlal

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോഹമാണ് ഒടുവില്‍ മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ചിത്രം. എന്നാല്‍ ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല. പുതിയ ചിത്രം മോഹന്‍ലാല്‍-രഞ്ജിത്തിന്റെ ശക്തമായ തിരിച്ചു വരവ് മുമ്പില്‍ കണ്ടുകൊണ്ടാണെന്നും പറയുന്നു.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒപ്പം ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. കൂടാതെ ലാല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് തെലുങ്ക് ചിത്രം റിലീസിനായി കാത്തിരിക്കുകയാണ്. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Mohanlal,Manju Warrier in Ranjith's next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam