For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയറ്ററുകള്‍ ശരിക്കും പൂരപ്പറമ്പായി; മരക്കാര്‍ കണ്ടിറിങ്ങിയ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ

  |

  മലയാള സിനിമാപ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളെ പൂരപ്പറമ്പാക്കി. ഡിസംബര്‍ രണ്ടിന് റിലീസ് തീരുമാനിച്ച സിനിമയുടെ ഫാന്‍സ് ഷോ അര്‍ദ്ധരാത്രി 12 മണിയ്ക്ക് തന്നെ ആരംഭിച്ചിരുന്നു. തിയറ്ററുകളിലേക്ക് മോഹന്‍ലാല്‍ ആരാധകരുടെ ജനപ്രവാഹമായിരുന്നു. കൊവിഡിലൂടെ അടച്ചിട്ട തിയറ്ററുകള്‍ പഴയ ആവേശത്തിലേക്ക് തിരികെ വന്നതാണ് മരക്കാരിന്റെ റിലീസിലൂടെ സംഭവിച്ചിരിക്കുന്നത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് ആശംസകള്‍ അറിയിച്ച് മലയാളത്തിലെ മുഴുവന്‍ താരങ്ങളും വന്നിരുന്നു.

  മെഗാസ്റ്റാര്‍ മമ്മൂട്ടി മുതല്‍ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ താരരാജാവും യുവതാരങ്ങളുമെല്ലാം സജീവമായിരുന്നു. ഇതോടെ സിനിമ കാണാന്‍ ആയിരങ്ങളാണ് തിയറ്ററുകളിലേക്ക് എത്തിയത്. ഒരു മലയാള സിനിമയുടെ റിലീസ് എല്ലാ ചാനലുകളും രാത്രി 12 മണിയ്ക്ക് കവര്‍ ചെയ്യുന്നു എന്ന പ്രത്യേകത കൂടി മരക്കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞ് ഉടനെ പുറത്ത് വന്ന പ്രേക്ഷകാഭിപ്രായം വായിക്കാം...

  ബ്രഹ്മാണ്ഡ സിനിമയായ മരക്കാര്‍ റിലീസിന് മുന്‍പ് മൂന്ന് തവണ കണ്ടതിനെ കുറിച്ചാണ് എഴുത്തുകാരന്‍ ബെന്യമിന്‍ പറയുന്നത്. ''മരക്കാര്‍ തീയേറ്ററില്‍ എത്തും മുന്‍പ് മൂന്ന് തവണ ആ ചിത്രം തീയേറ്ററില്‍ തന്നെ കാണാന്‍ അവസരം കിട്ടിയ ഒരാളാണ് ഞാന്‍ (കഴിഞ്ഞ വര്‍ഷത്തെ ജൂറി അംഗം എന്ന നിലയില്‍) നിശ്ചയമായും അതൊരു തീയേറ്റര്‍ മൂവി തന്നെയാണ്. OTT യില്‍ ആയിരുന്നു എങ്കില്‍ നല്ല ഒരു തീയേറ്റര്‍ അനുഭവം നമുക്ക് നഷ്ടമാകുമായിരുന്നു. VFX സാങ്കേതിക വിദ്യകള്‍ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാള സിനിമയിലും ഉള്‍പ്പെടുത്തിയിട്ടില്ല. നല്ല ഒരു പ്രിയദര്‍ശന്‍ ചിത്രം നഷ്ടപ്പെടുത്തരുത്. ചിത്രത്തിന് ആശംസകള്‍.. എന്നുമാണ് ബെന്യമിന്‍ പറയുന്നത്.

  നല്ല കഥയും തിരക്കഥയും വിഷ്വല്‍സും അതിഗംഭീര മേക്കിങ്ങും ഉള്ള ഒരു മികച്ച സിനിമയാണ് മരക്കാര്‍. എല്ലാരുടെയും നല്ല പെര്‍ഫോമന്‍സ്. 3 മണിക്കൂര്‍ ഉണ്ടെന്ന് തോന്നുകയേ ഇല്ല. ഇതൊരു ബഹുബലിയോ കെജിഎഫ അല്ല. നല്ല സിനിമ എന്നൊരു കണ്‍സെപ്റ്റ് മനസില്‍ കാത്തു സൂക്ഷിക്കുന്നവര്‍ക്ക്, ഇഷ്ടപ്പെടാവുന്ന മികച്ച ഒരു ചലച്ചിത്ര അനുഭവം ആണ് മരക്കാര്‍. വല്ലാത്തൊരു തീയേറ്റര്‍ എക്‌സ്പീരിയന്‍സ് ആയിരുന്നു. ജീവിതത്തില്‍ ആദ്യമായി ഇത്രയും പേരെ തട്ടിയുണര്‍ത്തി തിയേറ്ററിന് പുറത്തേക്ക് കടക്കേണ്ടി വന്നത്.

  ‘നൂറുശതമാനം ഞാനൊരു ബിസിനസുകാരനാണ് ; മോഹന്‍ലാല്‍

  അഭിനയത്തിലേക്ക് വരുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് പ്രണവ് മോഹന്‍ലാല്‍ ആണെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. അസാധ്യ പെര്‍ഫോര്‍മന്‍സ്. ലാലേട്ടന് അധികം സ്‌ക്രീന്‍ സ്പേസ് കിട്ടിയതായി തോന്നിയില്ല. ഒപ്പം ചില ആക്ഷന്‍ സീനുകള്‍ ഒഴിച്ച് ബാക്കിയൊന്നും അത്ര ഇമ്പാക്ട് ഉണ്ടാക്കിയില്ല എന്നതൊരു നിരാശയാണ്. സഹതാരങ്ങള്‍ തങ്ങളുടെ റോളുകള്‍ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട് എന്നല്ലാതെ ആരെയും ഗംഭീരം എന്ന് പറയാന്‍ തോന്നിയില്ല. പാന്‍ ഇന്ത്യന്‍ റീച് കിട്ടാനായി കൊണ്ടു വന്ന നടന്മാരില്‍ അശോക് സെല്‍വന്‍ മാത്രമാണ് ഭേദപ്പെട്ട അഭിനയം കാഴ്ച വെച്ചത് എന്ന് തോന്നി. ്മഞ്ജു വാര്യര്‍, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവരെ പോലെയുള്ള മെയിന്‍സ്ട്രീം നടീ നടന്മാരെ വിളിച്ചു വരുത്തി കളിയാക്കിയത് പോലെയാണ് തോന്നിയത്.

  English summary
  Mohanlal-Manju Warrier Starrer Marakkar Arabikadalinte Simham Audience Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X