»   » മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രത്തില്‍ നായികയായി മീന

മോഹന്‍ലാല്‍ ജിബു ജേക്കബ് ചിത്രത്തില്‍ നായികയായി മീന

Posted By:
Subscribe to Filmibeat Malayalam


വെള്ളിമൂങ്ങയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് ഒരുക്കുന്ന പുതിയ ചിത്രത്തെ കുറിച്ച് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മീനയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിന് ശേഷമാണ് മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നത്.

mohanlal-meena

മുല്ല, പുതിയ മുഖം, എല്‍സമ്മ എന്ന ആണ്‍ക്കുട്ടി, പുള്ളി പുലികളും ആട്ടിന്‍ കുട്ടികളും എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ എം സിന്ദുരാജാണ് പുതിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഒരു രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിക്കും.

വൈശാഖ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ പുലിമുരുകനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിന്റെ സിനിമാ കരീയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും പുലിമുരുകന്‍ എന്നും പറയുന്നുണ്ട്. ഏപ്രിലിലാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.

English summary
Mohanlal Meena in Jibu Jacob next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam