»   » ദൃശ്യത്തിന്റെ മഹാ വിജയത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടുമൊന്നിയ്ക്കുന്നു

ദൃശ്യത്തിന്റെ മഹാ വിജയത്തിന് ശേഷം മോഹന്‍ലാലും മീനയും വീണ്ടുമൊന്നിയ്ക്കുന്നു

Written By:
Subscribe to Filmibeat Malayalam

തൊണ്ണൂറുകൡല അവസാനത്തിലെ ഹിറ്റു ജോഡികളാണ് മീനയും മോഹന്‍ലാലും. ഇപ്പോഴും തങ്ങളുടെ ജോടി പൊരുത്തതിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന തെളിയിച്ചുകൊണ്ടാണ് ഇരുവരും ജീത്തു ജോസഫിന്റെ ദൃശ്യത്തിലെത്തിയത്. ചിത്രം മികച്ച വിജയം നേടി.

ദൃശ്യം എന്ന ചിത്രത്തിന്റെ മഹാ വിജയത്തിന് ശേഷം മീനയും മോഹന്‍ലാലും വീണ്ടും ഒന്നിയ്ക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മീനയും മോഹന്‍ലാലും വീണ്ടുമെത്തുന്നത്.

lal-meena

വെള്ളിമൂങ്ങയിലെ കേന്ദ്ര കഥാപാത്രമായ ബിജു മേനോനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, അജു വര്‍ഗീസ്, സുനില്‍ സുഗത തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

എം സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ജൂണ്‍ 15ന് ആരംഭിയ്ക്കും. എം ജയ ചന്ദ്രനും ബിജിപാലും ചേര്‍ന്നാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. എംഡി ശ്രീകുമാര്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ പ്രമോദ് കെ പിള്ളയാണ്.

English summary
Malayalam superstar Mohanlal and popular actress Meena once again going to grace the silver screen as pairs in the upcoming film which will be directed by Jibu Jacob who shot to fame through the blockbuster success of his debut film named Vellimoonga last year with Biju Menon in the lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam