twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദൃശ്യം 2വിന് വീണ്ടും നേട്ടം, ടിവി പ്രീമിയറില്‍ കൂടുതല്‍ പേര്‍ കണ്ട സിനിമകളിലൊന്നായി മോഹന്‍ലാല്‍ ചിത്രം

    By Midhun Raj
    |

    പുലിമുരുകന്‍, ബാഹുബലി 2 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളം ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട ചിത്രമായി ദൃശ്യം 2. മോഹന്‍ലാലിന്‌റെ ജന്മദിനമായ മേയ് 21ന് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത സിനിമയ്ക്ക് 6.58 മില്യണ്‍ ഇംപ്രഷനാണ് ലഭിച്ചത്. ബാര്‍ക്ക് റേറ്റിംഗ് പ്രകാരമുളള ടോപ് ടെന്‍ ലിസ്റ്റില്‍ ദൃശ്യം 2 മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഈ ലിസ്റ്റില്‍ നാല് മോഹന്‍ലാല്‍ സിനിമകളാണ് ഇടംപിടിച്ചിരിക്കുന്നത്. പുലിമുരുകനും ദൃശ്യം 2വിനും പുറമെ ലൂസിഫര്‍, ഒപ്പം എന്നിവയാണ് ടെലിവിഷനില്‍ എറ്റവും കൂടുതല്‍ പേര്‍ കണ്ട മോഹന്‍ലാല്‍ സിനിമകള്‍.

    drishyam 2

    എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത പരിപാടികളില്‍ ദൃശ്യം 2വിന് പിന്നാലെ പാടാത്ത പൈങ്കിളി, കുടുംബവിളക്ക്, മൗനരാഗം, അമ്മയറിയാതെ തുടങ്ങിയവയ്ക്കാണ് ഇത്തവണ കൂടുതല്‍ റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. 8.7 മില്യണ്‍ ഇംപ്രഷനാണ് പുലിമുരുകന് ടിവി പ്രീമിയറിലൂടെ ലഭിച്ചത്. ബാഹുബലി 2വിന് 6.69 മില്യണ്‍, ലൂസിഫര്‍ 6.35 മില്യണ്‍, ഫോറന്‍സിക്ക് 4.51 മില്യണ്‍, പ്രേമം 4.03 മില്യണ്‍, അഞ്ചാം പാതിര 3.98 മില്യണ്‍, ഒപ്പം 3.94 മില്യണ്‍ തുടങ്ങിയവയാണ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്ന മറ്റ് സിനിമകള്‍.

    നടി മഹേശ്വരിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

    Recommended Video

    Antony Perumbavoor announced new movie with jeethu joseph | FilmiBeat Malayalam

    മേയ് 15 മുതല്‍ 21 വരെയുളള ബാര്‍ക്ക് റേറ്റിംഗ് കണക്കുകളാണ് ഇപ്പോള്‍
    പുറത്തുവന്നിരിക്കുന്നത്. ഒടിടി വഴി റിലീസ് ചെയ്ത ദൃശ്യം 2 റിലീസ് ദിനം തന്നെ ലക്ഷക്കണക്കിന് പേര്‍ കണ്ടിരുന്നു. തുടര്‍ന്നാണ് എഷ്യാനെറ്റില്‍ ആദ്യ ടിവി പ്രീമീയര്‍ വന്നത്. ദൃശ്യം 2വിന് പുറമെ നിരവധി മോഹന്‍ലാല്‍ ചിത്രങ്ങളാണ് അദ്ദേഹത്തിന്‌റെ ജന്മദിനത്തില്‍ വിവിധ ചാനലുകളിലായി സംപ്രേക്ഷണം ചെയ്തത്.

    Read more about: mohanlal meena ദൃശ്യം
    English summary
    Mohanlal-Meena's Drishyam 2 Enter All Time Top 3 Malayalam BARC Impressions
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X