പ്രണവിനെ കാണാൻ മോഹൻലാൽ എത്തി, കാൽ കൊണ്ടൊരു സെൽഫിയും ഒരു സ്പെഷ്യൽ സമ്മാനവും...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭിന്നശേഷിക്കാരനായ പ്രണവ് വാർത്തകളിൽ ഇടം പിടിക്കുന്നത്. മാസങ്ങൾക്ക് മുൻപ് താൻ പങ്കെടുത്ത റിയാലിറ്റി ഷോകളിൽ നിന്ന് ലഭിച്ച പണവുമായിട്ടാണ് പ്രണവ് മുഖമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാനുള്ള പണവുമായി എത്തിയത്. മുഖ്യമന്ത്രി തന്നെയായിരുന്നു പ്രണവിനെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തിയതും. ഇപ്പോഴിത പ്രണവിനെ തേടി മറ്റൊരു സ്പെഷ്യൽ അതിഥി കൂടി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ ആണ് തന്റെ ആരാധകനെ തേടി എത്തിയിരിക്കുന്നത്.

വാർത്തകളിലൂടെ പ്രണവിനെ കുറിച്ച് അറിഞ്ഞാണ് മോഹൻലാൽ തന്റെ ആരാധകനെ കാണാൻ എത്തിയത്. താരത്തെ നേരിൽ കണ്ടതോടെ, വരച്ച് കൈകളിൽ സൂക്ഷിച്ചിരുന്ന
ഓടിയൻ മാണിക്യന്റെ ചിത്രം സമ്മാനമായി നൽകുകയും ചെയ്തു. ചിത്രം ഫ്രെയം ചെയ്താണ് പ്രണവ് മോഹൻലാലിന് സമ്മാനിച്ചത്. കൂടാതെ ലാലേട്ടനോടൊപ്പം ഒരു തകർപ്പൻ സെൽഫിയും എടുത്തതിന് ശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇതിനിടയിൽ പ്രണവിനോട് വിശേഷങ്ങൾ ചോദിക്കാനും താരം മറന്നില്ല.
ജന്മനാ ശാരീരിക വ്യത്യസ്തതകളുള്ള പ്രണവ് കാലുകള്‍ കൊണ്ടാണ് ചിത്രങ്ങള്‍ വരയ്ക്കുന്നത്. ശരീരിക വൈകല്യങ്ങൾ ഉണ്ടായതിനാൽ ജീവിതം അവസാനിച്ചു എന്ന് ധരിക്കുന്ന ആളുകൾക്ക് പ്രണവ് ഒരു ഉത്തമ മാതൃകയാണ്. കൈകളില്ലെങ്കിലും ആഗ്രഹവും, കഠിനമായി പരിശ്രമിക്കാനുമുളള മനസ്സുമുണ്ടെങ്കിൽ ജീവിത വിജയം നേടാൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ്.


Click it and Unblock the Notifications