»   » തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വിനയത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ പോര. ആളുകളുടെ വലുപ്പച്ചെറുപ്പം നോക്കാതെയാണ് ലാല്‍ പെരുമാറുന്നതെന്ന് അദ്ദേഹത്തോട് അടുത്ത സുഹൃത്തുക്കള്‍ പലപ്പോഴും പറഞ്ഞ് കേട്ടിട്ടുണ്ട്.

മോഹന്‍ലാലിന്റെ എളിമയെ കുറിച്ച് പാടുന്നവര്‍ക്കിതാ ഒരു അവസരം കൂടെ. പോളണ്ടില്‍ നിന്നും തന്നെ കാണാന്‍ എത്തിയ ബര്‍ത്തോസിനെ കാണാന്‍ മോഹന്‍ലാല്‍ വന്നു. വീല്‍ചെയറില്‍ കഴിയുന്ന ബര്‍ത്തോസിന്റെ അരികില്‍ മുട്ടുകുത്തിയിരുന്ന ലാല്‍ കുശലാന്വേഷണം നടത്തുന്ന ഫോട്ടോയാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ താരം.

also read: മോഹന്‍ലാലിനെ കാണാന്‍ പോളണ്ടില്‍ നിന്നും വീല്‍ചെയറില്‍ ബര്‍ത്തോഷ് എത്തി

തിരുവനന്തപുരം മാര്‍ ബസേലിയസ് എന്‍ജിനിയറിങ് കോളേജിനെ അവയവദാന സൗഹൃദ ക്യാപസായി പ്രഖ്യാപിച്ച ചടങ്ങിലാണ് ലാലും ആരാധകനും കണ്ടുമുട്ടിയത്. ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് ഗവേഷണം നടത്തുന്ന ബര്‍ത്തോസ് ലാലിനെ നേരില്‍ കാണുക എന്ന ലക്ഷ്യത്തോടു കൂടെയാണ് കേരളത്തിലെത്തിയത്. ചിത്രങ്ങള്‍ കാണാം

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

ലാലും ബര്‍ത്തോസും കണ്ടുമുട്ടിയപ്പോള്‍. കടുത്ത മോഹന്‍ലാല്‍ ആരാധകനാണ് ബര്‍ത്തോഷ്. വിക്കിയില്‍ പോളിഷ് ഭാഷയില്‍ മോഹന്‍ലാലിനെ കുറിച്ച് വിവരങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് ബര്‍ത്തോഷാണ്. തെക്ക് പടിഞ്ഞാറന്‍ പോളണ്ടിലെ സിഡ്‌നിക്ക സ്വദേശിയായ ബര്‍ത്തോഷ് ജന്മനാ ശാരീരിക വളര്‍ച്ച ഇല്ലാത്തതിനാല്‍ ഇലക്ട്രിക് വീല്‍ച്ചെയറിലാണ്.

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

പോളിഷ് ഭാഷയില്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ കുറിച്ച് ബ്ലോഗുകളും ലേഖനങ്ങളും എഴുതുന്ന ആളാണ് ബര്‍ത്തോഷ്. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ബര്‍ത്തോഷ് ദക്ഷിണേന്ത്യന്‍ സിനിമാ താരങ്ങളുടെ രാഷ്ട്രീയ ഇടുപെടലിനെ കുറിച്ച് പ്രബന്ധം തയ്യാറാക്കി വരികയാണിപ്പോള്‍

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം മാര്‍ ബസേലിയസ് എന്‍ജിനിയറിങ് കോളേജിനെ അവയവദാന സൗഹൃദ ക്യാപസായി പ്രഖ്യാപിച്ച ചടങ്ങിലാണ് ലാലും ആരാധകനും കണ്ടുമുട്ടിയത്.

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

അവയവങ്ങള്‍ക്ക് ജാതിയും മതവുമില്ലെന്നും മനുഷ്യമനസ്സില്‍ മാത്രമേ ജാതിയും മതവുമുള്ളൂ എന്നും ലാല്‍ ചടങ്ങില്‍ പ്രസംഗിച്ചു. ദാനങ്ങളില്‍ ശ്രേഷ്ഠമായ ദാനമാണ് അവയവദാനമെന്നും ലാല്‍ അഭിപ്രായപ്പെട്ടു.

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

തന്റെ ശരീരം ദാനം ചെയ്യാന്‍ വളരെ കാലം മുമ്പേ സമ്മതം നല്‍കിയിരുന്നു എന്നും ശരീരം ദാനം ചെയ്യുമ്പോള്‍, ആ ശരീരം സൂക്ഷിക്കാന്‍ നാം കൂടുതല്‍ പ്രതിജ്ഞാ ബദ്ധമാകണമെന്നും ലാല്‍ പറഞ്ഞു.

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

കോളേജിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ജീവനക്കാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അവയവദാന സമ്മത പത്രം മോഹന്‍ലാലിന് കൈമാറി.

തന്നെ കാണാന്‍ വന്ന ആരാധകന് മുന്നില്‍ മുട്ടുകുത്തിയിരുന്ന് മോഹന്‍ലാല്‍

ഹിന്ദുവിന്റെ ഹൃദയം ക്രിസ്ത്യാനിക്ക് വച്ചുപിടിപ്പിയ്ക്കാന്‍ മുസ്ലീം ധനസഹായം നല്‍കിയ നാടാണ് കേരളമെന്നും, അതിനാല്‍ ആ മഹത്വം ഓരോരുത്തരും കാത്തു സൂക്ഷിക്കണമെന്നും അദ്ധ്യക്ഷത വഹിച്ച കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമ്മീസ് കത്തോലിക്ക ബാവ പറഞ്ഞു

English summary
Mohanlal met Bartosz Czarnotta, who is the die fan of the super star

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X