അമ്മയും ഞാനും അക്രമത്തിനിരയായ നടിക്കൊപ്പമാണ്! മന്ത്രിയെ കണ്ടതിന് കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍
കഴിഞ്ഞ മാസം മുതല്‍ വീണുടം താരസംഘടയായ എഎംഎംഎ വിവാദങ്ങളില്‍ കുടുങ്ങി കിടക്കുകയായിരുന്നു. സംഘടനയിലേക്ക് ദിലീപിനെ തിരിച്ചെടുത്തതായിരുന്നു പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇതില്‍ പ്രതിഷേധിച്ച് യുവനടിമാര്‍ രാജി വെക്കുകയും ചെയ്തിരുന്നു. മോഹന്‍ലാല്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെയായിരുന്നു ഇത്തരം പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നത്.
ഒടുവില്‍ അതെല്ലാം സംസാരിക്കാനായി മോഹന്‍ലാല്‍ പത്രസമ്മേളനം വിളിച്ച് ചേര്‍ത്തിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും പ്രശ്‌നത്തിലേക്ക് എത്തിയിരുന്നു. ഇന്ന് മോഹന്‍ലാല്‍ സിനിമ- സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി കൂടികാഴ്ച നടത്തിയിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഫേസ്ബുക്കിലൂടെ താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

മോഹന്‍ലാലിന്റെ വാക്കുകളിലേക്ക്...
സിനിമ - സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി വിശദമായ കൂടികാഴ്ച നടത്തി. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച്ച. മലയാള ചലച്ചിത്ര മേഖലയിലെ സമസ്ത പ്രശ്‌നങ്ങള്‍ക്കും സമഗ്ര പരിഹാരമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു മന്ത്രി വിശദീകരിച്ചു. അത്തരം നല്ല പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണ അറിയിച്ചു. അക്രമത്തിനിരയായ നടിക്കൊപ്പം ആണ് ഞാന്‍ എന്നും അമ്മയും അങ്ങനെ ആയിരിക്കുമെന്ന് ചര്‍ച്ചക്കിടയില്‍ പറഞ്ഞു. മാധ്യമങ്ങളും അമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം. പ്രശങ്ങള്‍ തീരണം, മഞ്ഞുരുകണം. നല്ല മാറ്റം ഉണ്ടാകണം. കേരളം ഒറ്റ മനസോടെ മലയാള സിനിമയുടെ വികസനത്തിനും വിജയത്തിനും പ്രയത്‌നിക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ കോപ്ലസ് ഉള്‍പ്പടെ സിനിമ മേഖലക്ക് വേണ്ടി വലിയ പദ്ദതികളാണ് സര്‍ക്കാര്‍ തയാറാക്കിയത്. അതില്‍ അമ്മയുടെ പൂര്‍ണ പിന്തുണ ഞാന്‍ വാഗ്ദാനം ചെയ്തു. മന്ത്രി ഒരു പുസ്തകവും സിനിമാ മൊമന്റോയും സ്നേഹോപഹാരമായി തന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയോടെ വീണ്ടും കാണാമെന്നു പറഞ്ഞു മടങ്ങി.


Click it and Unblock the Notifications