twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തിയേറ്ററുകള്‍ ആഘോഷമാക്കാന്‍ മോഹൻലാൽ എത്തുന്നു, ആറാട്ടിന്റെ റിലീസ് പ്രഖ്യാപിച്ചു

    |

    പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്. 2017 പുറത്ത് ഇറങ്ങിയ വില്ലന് ശേഷം മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ കൂട്ട്കെട്ടിൽ ഒരു ചിത്രമാണ് ആറാട്ട്. പ്രേക്ഷകർ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ഇപ്പോഴിത സിനിമയുടെ റിലീസിങ്ങ് തീയതി പുറത്ത് വിട്ടിരിക്കുകയാണ് ആറാട്ട് ടീം. 2022 ഫെബ്രുവരി 10ന് ആണ സിനിമ പ്രദർശനത്തിന് എത്തുന്നത്. തിയേറ്റർ റിലീസായിട്ടാണ് ആറാട്ട് എത്തുക. കൊവിഡിനിടെ ചിത്രീകരിച്ച മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റിലുള്ള ചിത്രമാണ് ആറാട്ട്.

     Aarattu

    മോഹൻലാലിന്റെ മാസ് ക്ലാസ് ചിത്രമായിരിക്കും ആറാട്ട് എന്നാണ് പുറത്ത് വന്ന ടീസർ നൽകുന്ന സൂചന . ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ ആയിട്ടാണ് മോഹൻലാൽ എത്തുന്നത്. നെയ്യാറ്റിൻകരയിൽ നിന്നു പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് , ഒരു പ്രത്യേക ലക്ഷ്യത്തോടെ എത്തുന്നതിനെ തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരിക്കഥ ഒരുക്കുന്ന മോഹൻലാൽ ചിത്രമാണ് ആറാട്ട്.

    വർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി, പുതിയ സന്തോഷം പങ്കുവെച്ച് താരംവർഷങ്ങൾക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിൽ അശ്വതി, പുതിയ സന്തോഷം പങ്കുവെച്ച് താരം

    ആറാട്ടിൽ മോഹൻലാൽ ഉപയോഗിക്കുന്ന കറുത്ത ബെൻസ് കാറ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. 2255 ആണ് കാറിന്റെ നമ്പർ. മോഹൻലാലിൻ്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'രാജാവിന്റെ മകനിലെ എവർഗ്രീൻ ഹിറ്റ് ഡയലോഗ് ആയ 'മൈ ഫോൺ നമ്പർ ഈസ് 2255'' എന്ന ഡയലോഗ് ഓർമിപ്പെടുത്തും വിധത്തിലാണ് കാറിന് 22 55 എന്ന നമ്പരാണ് നൽകിയിരിക്കുന്നത്. കൂടാതെ കോമഡിക്കു പ്രാധാന്യം നൽകിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മികച്ച ആക്ഷൻ രംഗങ്ങളും ചിത്രത്തിലുണ്ടെന്ന് പുറത്ത് വന്ന പോസ്റ്ററും ടീസറും വ്യക്തമാക്കുന്നുണ്ട്.

    പാട്ട് ഷെയര്‍ ചെയ്യുന്നതിനേക്കാളും മോശം കമന്റുകള്‍ അയച്ച് തരും, നേരിട്ട വിമർശനങ്ങളെ കുറിച്ച് ജാസി ഗിഫ്റ്റ്പാട്ട് ഷെയര്‍ ചെയ്യുന്നതിനേക്കാളും മോശം കമന്റുകള്‍ അയച്ച് തരും, നേരിട്ട വിമർശനങ്ങളെ കുറിച്ച് ജാസി ഗിഫ്റ്റ്

    കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളും പ്രതീക്ഷിക്കാമെന്ന് സംവിധായകനും തിരക്കഥാകൃത്തും നേരത്തേ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ആറാട്ടെന്നും അണിയറ പ്രവർത്തകർ പറഞ്ഞിട്ടുണ്ട്. പാലക്കാടിനു പുറമേ, ഹൈദരാബാദിലും സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്.

    തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക.വിജയ് ഉലകനാഥാണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും രാഹുല്‍ രാജ് സംഗീത സംവിധാനവും. കൊല്ലങ്കോടും പരിസരങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ജോസഫ് നെല്ലിക്കല്‍ പ്രൊഡക്ഷന്‍ ഡിസൈനും ഷാജി നടുവില്‍ ആര്‍ട്ട് ഡയറക്ടറുമാണ്.കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തില്‍ തിയേറ്ററുകള്‍ വീണ്ടും തുറന്ന സാഹചര്യത്തിലാണ് ആറാട്ടിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

    Recommended Video

    പണത്തിനോട് ഇത്ര ആർത്തിയാണേൽ വേറെ പണി നോക്ക്'; ആന്റണി പെരുമ്പാവൂരിന് പൊങ്കാല

    'കുറച്ച് കാലമായി നമുക്ക് പരിചിതമായിട്ടുള്ളത് വളരെ റിയലിസ്റ്റിക്കായ സിനിമകളാണ്. അതില്‍ നിന്ന് വളരെ വ്യത്യസ്തമായി നൂറ് ശതമാനവും ഒരു മാസ് മസാല പടമാണ് ആറാട്ട്. വളരെ അണ്‍ റിയലിസ്റ്റിക്കായ സിനിമയാണ്. നിങ്ങളുടെ ബുദ്ധിയെല്ലാം വീട്ടില്‍ വെച്ച് വന്നിരുന്ന് കാണേണ്ട സിനിമയാണ്. പക്ഷെ ഈ കൊവിഡ് സാഹചര്യത്തിന് ശേഷം തിയറ്റര്‍ തുറക്കുമ്പോള്‍ ആളുകള്‍ക്ക് തിയറ്ററില്‍ കുടുംബ സമേതം വന്ന് ചിരിച്ച് ഒരു പോപ്കോണ്‍ ഒക്കെ കഴിച്ച് കണ്ട് പോകാവുന്ന സിനിമ കൂടിയാണ്. എല്ലാ വിഭാഗം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന സിനിമയാണ്. വലിപ്പം തന്നെയാണ് ആറാട്ടിന്റെ പ്രത്യേകത.' എന്ന് നേരത്തെ ദ ക്യുവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    Read more about: mohanlal
    English summary
    Mohanlal Movie Aarattu Movie Release Date Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X