വേദാന്തം ഐപിഎസ്! മോഹൻലാലിന്റെ ബിഗ് ബ്രദറിന്റെ ആദ്യ ക്യാരക്ടര്‍ പുറത്ത്...
മോഹൻലാൽ- സിദ്ദിഖ് കുട്ട്ക്കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമായ ബിഗ്ബ്രദറിന്റ ആദ്യ ക്യാരക്ടർ പോസ്റ്റര് പുറത്ത്. ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബ്ബാസ് ഖാന്‌റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് അർബ്ബാസ് ഖാൻ ഇവതരിീപ്പിക്കുന്നത്. അർബ്ബാസ് ഖാന്റേ ക്യാരക്ടർ പോസ്റ്ററിൽ മോഹൻലാലിന്റെ സാന്നിധ്യവുമുണ്ട്. ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

സച്ചിദാനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
2012 ൽ പുറത്തു വന്ന ലേഡീസ് ആന്റ് ജെന്റിൽമാന് ശേഷം മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ടിൽ ഒന്നിക്കുന്ന ചിത്രമാണിത് . എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇതിനു മുൻപ് പുറത്തു വന്ന ചിത്രത്തിന്റ ഫസ്റ്റ്ലുക്ക് , മോഷൻ പോസ്റ്ററിന് മികച്ച പ്രേക്ഷക സ്വീകാര്യതായായിരുന്നു ലഭിച്ചിരുന്നത്. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രമാണിത്


Click it and Unblock the Notifications











