twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    തോക്ക് എടുത്ത് മോഹൻലാൽ! പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ബിഗ് ബ്രദർ, കാണൂ

    |

    ലേഡീസ് ആന്റ് ജെന്റിൽമാന് ശേഷം സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. ഹീ ഈസ് ഓൺ ബോർഡ് എന്ന അടിക്കുറിപ്പോടെയാണ് മോഷൻ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. അടുത്ത വർഷം ജനുവരിയിലാകും ചിത്രം പ്രദർശനത്തിനെത്തുക. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഷൻ പോസ്റ്റർ പുറത്തു വിട്ടിരിക്കുന്നത്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമാകും ഇതെന്ന് പുറത്തു വന്ന മോഷൻ പോസ്റ്റർ സൂചിപ്പിക്കുന്നത്.

    mohanlal-big brother

     ലാലേട്ടൻ കുറച്ചു കൂടി ചെറുപ്പമായോ! താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി പ്രേക്ഷകർ ലാലേട്ടൻ കുറച്ചു കൂടി ചെറുപ്പമായോ! താരത്തിന്റെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി പ്രേക്ഷകർ

    സച്ചിദാന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ്. ലാലേട്ടനോടൊപ്പം ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

    വർഷങ്ങൾക്ക് ശേഷം ആ ഗാനത്തിന് നൃത്തം ചെയ്ത് മഞ്ജു! കണ്ണാടിക്കൂടും കൂട്ടി...വർഷങ്ങൾക്ക് ശേഷം ആ ഗാനത്തിന് നൃത്തം ചെയ്ത് മഞ്ജു! കണ്ണാടിക്കൂടും കൂട്ടി...

    നേരത്തെ പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ നളുകൾക്ക് ശേഷമാണ് മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ട് ഒന്നിക്കുന്നത്. എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മോഹൻലാൽ ചിത്രം

    English summary
    mohanlal movie big brother motion poster out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X