‘ബിഗ് ബ്രദര്‍’ മോഷന്‍ പോസ്റ്ററുമായി മോഹൻലാൽ! ആകാംക്ഷയോടെ പ്രേക്ഷർ
ലേഡീസ് ആന്റ് ജെന്റിൽമാന് ശേഷം സിദ്ദിഖ്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് ബിഗ് ബ്രദർ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ ഇന്ന് പുറത്തു വിടും.രാത്രി ഏഴ് മണിയ്ക്കാണ് പോസ്റ്റർ എത്തുക. മോഹൻലാൽ തന്റെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ചിത്രത്തിൽ സച്ചിദാന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ആക്ഷൻ കോമഡി വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ മൂന്ന് നായികമാരാണ്. ലാലേട്ടനോടൊപ്പം ബോളിവുഡ് താരം സൽമാൻഖാന്റെ സഹോദരനും നടനുമായ അർബാസ് ഖാനും പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നേരത്തെ പുറത്തു വന്ന ഫസ്റ്റ്ലുക്ക് പോസ്റ്ററിനു മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏറെ നളുകൾക്ക് ശേഷമാണ് മോഹൻലാൽ- സിദ്ദിഖ് കൂട്ടക്കെട്ട് ഒന്നിക്കുന്നത്. എസ് ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന മോഹൻലാൽ ചിത്രം


Click it and Unblock the Notifications