ആരോ ഒരാളല്ല! എന്‍റെ ഏട്ടന്‍! മൈ ബിഗ് ബ്രദര്‍! കൊലകൊല്ലിയായി മോഹന്‍ലാലും സംഘവും! ട്രെയിലര്‍ പുറത്ത്!

Recommended Video

Big Brother | Mohanlal | Arbaaz Khan | Official Trailer Reaction | FilmiBeat Malayalam

സിനിമാലോകവും പ്രേക്ഷകരും കാത്തിരുന്ന ട്രെയിലറെത്തിയിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ ബിഗ് ബ്രദറിന്റെ ട്രെയിലര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചെത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തുവിടുമെന്ന വിവരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കൃത്യസമയത്ത് തന്നെ ട്രെയിലര്‍ എത്തിയതില്‍ ആരാധകര്‍ സന്തോഷത്തിലാണ്. 25 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്.

സിനിമയ്ക്ക് തിരക്കഥയൊരുക്കിയത് സംവിധായകന്‍ തന്നെയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം പരിചയപ്പെടുത്തുന്ന ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്. ഈ ചിത്രത്തിലൂടെ അര്‍ബാസ് ഖാന്‍ മലയാളത്തില്‍ തുടക്കം കുറിക്കുകയാണ്. സര്‍ജാനോ ഖാലിദ്, ജനാര്‍ദ്ദനന്‍, ഹണി റോസ്, തുടങ്ങി നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ആരോ ഒരാളല്ല മൈ ബിഗ് ബ്രദര്‍ എന്ന സര്‍ജാനോ ഖാലിദിന്റെ ഡയലോഗിലൂടെയാണ് ട്രെയിലര്‍ അവസാനിക്കുന്നത്.

Mohanlal

വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസ്സില്‍ കയറിക്കൂടിയ പ്രമേയമായിരുന്നു ഇതെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. ചെറിയ താരങ്ങളില്‍ ആരെയെങ്കിലും വെച്ച് സിനിമ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അന്ന് ആലോചിച്ചത്. എന്നാല്‍ കഥ വിപുലീകരിച്ചതോടെ പ്ലാനും മാറുകയായിരുന്നു. അങ്ങനെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിലേക്ക് എത്തുന്നത്. സിനിമയെക്കുറിച്ച് കേട്ടപ്പോള്‍ത്തന്നെ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. ബെംഗലുരുവില്‍ വെച്ചായിരുന്നു സിനിമയുടെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X