മോഹന്‍ലാലും ഒട്ടും മോശമാക്കിയില്ല, കളക്ഷന്‍ കോടികള്‍! അജു വര്‍ഗീസിനെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

വിഷു ലക്ഷ്യം വെച്ചെത്തിയ സിനിമകളെല്ലാം തിയറ്ററുകളില്‍ വലിയ ഹിറ്റാണ്. ബിഗ് റിലീസായി ദിലീപ് നായകനായി അഭിനയിച്ച കമ്മാരസംഭവമെത്തിയപ്പോള്‍ ഒപ്പമെത്തിയ രണ്ട് സിനിമകള്‍ക്കും അതിലും മികച്ച പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്തയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

തൊട്ട് പിന്നാലെ മഞ്ജു വാര്യരുടെ മോഹന്‍ലാല്‍ എന്ന സിനിമയുടെ കളക്ഷനും പുറത്ത് വിട്ടു. സാജിദ് യാഹിയ സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 14 നായിരുന്നു റിലീസ് ചെയ്തിരുന്നത്. മോഹന്‍ലാല്‍ ആരാധകരുടെ കഥയുമായെത്തിയ സിനിമയും കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയിരിക്കുകയാണ്.

മോഹന്‍ലാല്‍

മോഹന്‍ലാല്‍

നടനവിസ്മയം മോഹന്‍ലാലിന്റെ ആരാധകരുടെ കഥയുമായി ഒരു മാസം തന്നെ രണ്ട് സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹന്‍ലാല്‍ വിഷു റിലീസിനെത്തിയ സിനിമയായിരുന്നു. നവാഗതനായ സാജിദ് യാഹിയ തിരക്കഥ എഴുതി സംവിധാനം ചെയ്ത സിനിമ മോഹന്‍ലാല്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. മോഹന്‍ലാലിന്റെ കട്ട ആരാധികയായ മീനുക്കുട്ടിയുടെ കഥയുമായെത്തിയ സിനിമയില്‍ മഞ്ജു വാര്യരായിരുന്നു മീനുക്കുട്ടിയായി അഭിനയിച്ചിരുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവ് സേതു മാധവനായിട്ടാണ് ഇന്ദ്രജിത്തിന്റെ കഥാപാത്രം.

 മറ്റ് വിശേഷങ്ങള്‍

മറ്റ് വിശേഷങ്ങള്‍

പോസീറ്റിവ് റിവ്യൂസായിരുന്നു സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്. പരീക്ഷ കഴിഞ്ഞ് അവധിക്കാലമായതിനാല്‍ ഫാമിലിയായി പ്രേക്ഷകര്‍ തിയറ്ററുകളിലേക്ക് കുതിക്കുകയായിരുന്നു. അതാണ് കളക്ഷനില്‍ സിനിമകള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞിരുന്നത്. മഞ്ജു വാര്യര്‍ക്കും ഇന്ദ്രജിത്തിനുമൊപ്പം നിരവധി താരങ്ങളും സിനിമയിലുണ്ടായിരുന്നു. ഉണ്ണികൃഷ്ണന്‍, സലീം കുമാര്‍, അജു വര്‍ഗീസ്, ഷെബിന്‍ ബെന്‍സന്‍, വിശാല്‍ കൃഷ്ണ, ബേബി മീനാക്ഷി, ഹരീഷ് കണാരന്‍, കെപിഎസ്‌സി ലളിത, ശ്രീജിത്ത് രവി, സിദ്ദിഖ് എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

കേരള ബോക്‌സോഫീസ്

കേരള ബോക്‌സോഫീസ്

റിലീസിനെത്തിയ മോഹന്‍ലാലിന് ആരാധകരുടെ പിന്തുണ കൂടിയുണ്ടായിരുന്നതിനാല്‍ മികച്ച തുടക്കമായിരുന്നു കിട്ടിയിരുന്നത്. അതേ ദിവസം തന്നെ വേറെ രണ്ട് സിനിമകള്‍ കൂടി റിലീസ് ചെയ്തിരുന്നു. എന്നാല്‍ മോഹന്‍ലാലിന് സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അജു വര്‍ഗീസ് തന്നെയായിരുന്നു സിനിമയുടെ കളക്ഷന്‍ ആദ്യം പുറത്ത് വിട്ടത്. കേരള ബോക്‌സോഫീസില്‍ നിന്നും 4.38 കോടിയാണ് മോഹന്‍ലാല്‍ 9 ദിവസം കൊണ്ട് നേടിയിരുന്നത്. കേരളത്തില്‍ നിന്ന് മാത്രമുള്ള കളക്ഷന്‍ റിപ്പോര്‍ട്ടാണിത്.. കളക്ഷന്‍ പുറത്ത് വിട്ടതിന്റെ പേരില്‍ അജു വര്‍ഗീസിനെ കളിയാക്കി ട്രോളന്മാരും എത്തിയിരുന്നു. അത് അജു തന്നെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരുന്നു.

കൊച്ചി മള്‍ട്ടിപ്ലെക്‌സ്

കൊച്ചി മള്‍ട്ടിപ്ലെക്‌സ്

സിംഗിള്‍ തിയറ്ററുകളില്‍ കിട്ടുന്ന അതിലും പ്രധാന്യത്തോടെ തന്നെയാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സിലേക്കും സിനിമകളെത്തുന്നത്. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം മോഹന്‍ലാല്‍ 9 ദിവസം കൊണ്ട് 21.13 ലക്ഷമായിരുന്നു കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരിക്കുന്നത്. എന്നാല്‍ പതിനൊന്ന് ദിവസം കൊണ്ട് 25.57ലക്ഷമാണ് ചിത്രം മറികടന്നിരിക്കുന്നത്. പ്രതിദിനം പതിനഞ്ച് പ്രദര്‍ശനമാണ് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ മോഹന്‍ലാലിന് ലഭിക്കുന്നത്. വരും ദിവസങ്ങളില്‍ കളക്ഷനില്‍ വലിയൊരു വ്യത്യാസമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

ജിസിസി രാജ്യങ്ങളിലേക്ക്

മോഹന്‍ലാല്‍ ഏപ്രില്‍ 26 മുതല്‍ ജിസിസി രാജ്യങ്ങളിലേക്ക് കൂടി റിലീസിനെത്തുകയാണ്. ഞങ്ങളുടെ സിനിമയെ ഇരുകൈയും നീട്ടി മനസ്സ് നിറഞ്ഞു സ്വീകരിച്ച പ്രേക്ഷകര്‍ക്ക് ഒരുപാട് നന്ദി! ഏപ്രില്‍ 26 മുതല്‍ ജി.സി.സി രാജ്യങ്ങളിലേക്കും 'മോഹന്‍ലാല്‍' എത്തുന്നു... ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ മഞ്ജു വാര്യര്‍ പറയുന്നതിങ്ങനെയാണ്.. അവിടെ നിന്നും വലിയൊരു ബിസിനസ് നടത്താന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് കരുതുന്നത്. മോഹന്‍ലാലിനൊപ്പം റിലീസിനെത്തിയ മറ്റ് സിനിമകളും കളക്ഷന്റെ കാര്യത്തില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X