For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ മാർഗംകളി ഗെറ്റപ്പ് ഇതിനായിരുന്നു! എന്തൊരു ഡാന്‍സാണ് ലാലേട്ടാ എന്ന് ആരാധകർ...

  |

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ലൂസിഫറിന്റെ വൻ വിജയത്തിനു ശേഷം ലാലേട്ടൻ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രംകൂടിയാണിത്. ജിബി- ജോജു എന്നിവർ ചേർന്ന രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു കോമഡി കുടുംബചിത്രമാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും ടൂസറും പാട്ടുമൊക്കെ സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു.

  ‌‌ പുറത്തു വരുന്ന ചിത്രത്തിന്റെ ടീസറും ഫസ്റ്റ്ലുക്ക് പോസ്റ്ററുമൊക്കെ ചിത്രത്തിനായുള്ള കാത്തിരിപ്പ് കൂട്ടുകയാണ്. ലാലേട്ടൻ മാർഗം കളി ഗെറ്റപ്പിൽ നിൽക്കുന്ന പോസ്റ്റർ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത ലാലേട്ടന്റെ മാർഗംകളി ഗെറ്റപ്പിലുളള ഗാനം പുറത്ത്. സമൂഹമാധ്യമങ്ങളിൽ നിന്ന് മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിക്കുന്നത്.

  നേരത്തെ തന്നെ ലാലേട്ടന്റെ മാർഗം കളി ഗെറ്റപ്പ് വൈറലായിരുന്നു. എന്നാൽ ചിത്രവുമായുള്ള ബന്ധമായിരുന്നു എല്ലാവർക്കും അറിയേണ്ടത്. എന്നാലിപ്പോൾ താരത്തിന്റെ മാർഗം കളി ഡാൻസ് വൈറലായിരിക്കുകയാണ്. കുഞ്ഞാടെ നിൻ മനസ്സിൽ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ നർമരസമുളള രംഗങ്ങൾ ഉൾപ്പെടുത്തിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ, സിദ്ദിഖ്, അജു, ധർമജൻ, ഹരീഷ് കണാരൻ, സലിം കുമാർ തുടങ്ങിയവരാണ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലാലേട്ടന്റെ മാർഗം കളിയാണ് പാട്ടിന്റെ മറ്റൊരു ഹൈലൈറ്റ്.


  സന്തോഷ് വർമയുടെ വരികൾക്ക് 4 മ്യൂസിക്കാണ് സംഗീത നൽകിയിരിക്കുന്നത്. ഒടിയനു ശേഷം ശങ്കർ മഹദേവൻ ലാലേട്ടനു വേണ്ടി പാടുന്ന ഗാനമാണിത്. ശങ്കർ മഹാദേവനോടൊപ്പം ബിബി മാത്യൂ ഫോർ മ്യൂസിക്, സുൽഫീക്ക്, ദേവിക സൂര്യ പ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാലേട്ടനു വേണ്ടി ശങ്കർ മഹോദേവൻ പാടിയ ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. മാടമ്പി എന്ന ചിത്രത്തിൽ കല്യാണ കച്ചേരി പാടാമെടി.. എന്നു തുടങ്ങുന്ന ഗാനം സൂപ്പർ ഹിറ്റായിരുന്നു.

  ഓണം റിലീസായാണ് ഇട്ടിമാണി തിയേറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 6 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ലാലേട്ടന്റെ മാസ് ചിത്രമായ ലൂസിഫറിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന കോമഡി കുടുംബ ചിത്രമാണ് ഇട്ടിമാണി. പി.പദ്മരാജൻ ചിത്രമായ തൂവാനത്തുമ്പികൾക്ക് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്ന ചിത്രം കൂടിയാണിത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ കോമഡി കഥാപാത്രവുമായി എത്തുന്നത്.

  പിറന്നാൾ ദിനത്തിൽ സുന്ദരിയായി ശീശു! പട്ടിക്കുഞ്ഞിന്റെ പിറന്നാൾ ഗംഭീരമാക്കി നടി മൃദുല

  ചിത്രത്തിൽ ഒരു വൻ താര നിര അണിനിരക്കുന്നുണ്ട്. ഹണി റോസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രാധിക ശരത്കുമാർ, കെ.പി.എ.സി ലളിത,സിദ്ദീഖ് ,ധർമ്മജൻ ബോൾഗാട്ടി, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ,സലീം കുമാർ,വിനു മോഹൻ,ജോണി ആൻറ്റണി,സ്വാസിക,നന്ദു,അഞ്ജന അപ്പുക്കുട്ടൻ,കൈലാഷ്,സാജു നവോദയ,സാജു കൊടിയൻ,സിജോയ് വർഗീസ്,നിരഞ്ജൻ കണ്ണൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

  അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ 'വെള്ള'ത്തിന്റെ ഭാഗമാകാം, ചതിയിൽ വീഴാതെ സൂക്ഷിക്കണേ...

  English summary
  mohanlal movie Ittymaani Made In China Kunjade Ninte Manassil Video Song
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X