ലാലേട്ടന്റെ ഇട്ടിമാണി കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടമാകും! വീഡിയോ പുറത്തു വിട്ട് അണിയറപ്രവർത്തകർ, കാണൂ
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് മോഹൻലാൽ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ സൂപ്പർ ഹിറ്റ് വിജയത്തിനു ശേഷ ലാലേട്ടൻ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇട്ടിമാണി. കേരളത്തിലും ചൈനയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ പേര് പ്രേക്ഷകരുടെ ഇടയിൽ ആകാംക്ഷ സൃഷ്ടിച്ചിട്ടുണ്ട്.
നവാഗതരായ ജിബി, ജോജു എന്നിവർ സംവിധാനം ചെയ്യുന്ന ഇട്ടിമാണി ഒരുപാട് പ്രത്യേകതയോടെയാണ് പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തുന്നത്. ലാലേട്ടൻ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പിലാണത്ര ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത പ്രേക്ഷക ആകാംക്ഷ കൂട്ടി ഇട്ടിമാണിയുടെ മേക്ക്ങ് വീഡിയോ പുറത്ത്.

യൂത്തിന് മാത്രമല്ല കുടുംബ പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. ലാലട്ടൻ ചിത്രത്തിനായി കുടുംബ പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇട്ടിമാണി കുടുംബ പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കുമെന്ന് അണിറ പ്രവർത്തകർ ഉറപ്പ് നൽകുന്നുണ്ട്.

ഇട്ടിമാണിയിൽ ലാലേട്ടൻ എത്തുന്നത് ഇരട്ട വേഷത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. അച്ഛനും മകനുമായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ചിത്രത്തിലെ നായിക. ഹണി ഇട്ടിമാണിയുടെ കാമുകിയായിട്ടാണ് എത്തുന്നത് . ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നെഴ്സാണ്.

ഇട്ടിമാണിയിലെ ലാലേട്ടന്റെ ഗെറ്റപ്പ് ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുണ്ട്. ചട്ടയും മുണ്ടും ധരിച്ചുള്ള ലാലേട്ടന്റെ വേറിട്ട ഗെറ്റപ്പായിരുന്നു ആദ്യ പുറത്തു വന്നത്. മാർഗകളിയ്ക്കുന്ന ലുക്കിലായിരുന്നു താരം എത്തിയത്. ഇതിനു പിന്നാലെ മുണ്ടും ഷർട്ടും ധരിച്ചുള്ള താരത്തിന്റെ ചിത്രം എത്തിയിരുന്നു. പിന്നീട് ചൈനീസ് ലുക്കിലുള്ള ലാലേട്ടന്റെ ചിത്രമായിരുന്നു എത്തിയിരുന്നത്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കോമഡിയുമായി ലാലേട്ടൻ എത്തുന്ന ചിത്രമാണിത് .

ലാലേട്ടനെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്. ഓണം റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.


Click it and Unblock the Notifications











