കൂതറ വരാന്‍ ഒരു ദിവസം വൈകും
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറയുടെ റിലീസ് മാറ്റിവച്ചു. ജൂണ്‍ 12ന് റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. തീരുമാനിച്ചതിലും ഒരു ദിവസം വൈകി, ജൂണ്‍ 13ന് മാത്രമെ ചിത്രം തിയേറ്ററിലെത്തുകയുള്ളൂ എന്നാണ് ഇപ്പോള്‍ അറിയുന്നത്. കൂതറയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
വ്യത്യസ്തമായ പേരുകൊണ്ടും മോഹന്‍ലാലിന്റെ വ്യത്യസ്ത ഗെറ്റപ്പുകൊണ്ടും നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയ ചിത്രമാണ് കൂതറ. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നതെങ്കിലും കഥയില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമാണിത്. ഒരു മീന്‍പിടുത്തക്കാരനാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്.

സണ്ണി വെയിന്‍, ഭരത്ത്, ടോവിയോ തോമസ് എന്നിവരാണ് കഥയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജനനി അയ്യര്‍, ഗൗതമി നായര്‍, ഭാവന, ശ്രിത ശിവദാസ് എന്നിവരണ് നായകമാര്‍.
ജൂണ്‍ ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിന് നല്ല സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ഷാഹുല്‍ ഹമീദ് മരയ്ക്കാരാണ് ചിത്രം നിര്‍മിക്കുന്നത്. വിനി വിശ്വലാലിന്റേതാണ് കഥ.
ഭാമയും ഇന്ദ്രജിത്തും നായികാ നായകന്മാരായ 'നാക്കു പെന്റ നാക്കു ടക്ക' എന്ന ചിത്രവും റിലീസിനെത്തുന്നത് ജൂണ്‍ 13ന് തന്നെയാണ്. ഇന്ദ്രജിത്തും മോഹന്‍ലാലും തമ്മിലാണ് ഏറ്റുമുട്ടല്‍.


Click it and Unblock the Notifications











