പൃഥ്വിയുടെ മാസ് തകർക്കാൻ കഴിയില്ല, വിശ്വം കീഴടക്കിയ വിജയമായി ലൂസിഫര്‍! അടുത്ത റെക്കോർഡ് പെട്ടിയിൽ!

Recommended Video

വിശ്വം കീഴടക്കിയ വിജയമായി ലൂസിഫര്‍ | filmibeat Malayalam

കേരളം പോലെ ചെറിയൊരു സംസ്ഥാനത്ത് ബോക്‌സോഫീസില്‍ നൂറ് കോടി നേടുന്നത് അപൂര്‍വ്വമായിട്ടാണ്. ആ മാന്ത്രിക വര കടക്കാന്‍ ഭാഗ്യം ലഭിച്ചത് വളരെ കുറച്ച് ചിത്രങ്ങള്‍ക്ക് മാത്രമാണ്. ഇപ്പോഴിതാ വീണ്ടുമൊരു നൂറ് കോടി ചിത്രത്തിന്റെ വിശേഷങ്ങളാണ് മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിച്ചെത്തിയ ലൂസിഫര്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

മോഹന്‍ലാലിന്റെ കരിയറിലെ രണ്ടാമത്തെ നൂറ് കോടി ചിത്രമാണിത്. നേരത്തെ മലയാളത്തിലെ ആദ്യ നൂറ് കോടി സ്വന്തമാക്കിയ പുലിമുരുകനിലൂടെയായിരുന്നു ഈ നേട്ടം താരം സ്വന്തമാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ തിയറ്ററുകളിലേക്ക് എത്തിയ ഒടിയന്‍ പല ബിസിനസുകളില്‍ നിന്നായി നല്ലൊരു തുക സ്വന്തമാക്കിയിരുന്നു. എന്നാല്‍ സകല ചരിത്രവും തിരുത്തി കുറിച്ച് കൊണ്ടാണ് ലൂസിഫര്‍ പ്രദര്‍ശനം തുടരുന്നത്. സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ചരിത്രമായി ലൂസിഫര്‍

ചരിത്രമായി ലൂസിഫര്‍

നടന്‍ മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനാവുന്നു എന്നതിനൊപ്പം വമ്പന്‍ താരങ്ങളെയായിരുന്നു പൃഥ്വി ചിത്രത്തില്‍ അണിനിരത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളുടെ പട്ടികയിലുണ്ടായിരുന്ന ലൂസിഫര്‍ മാര്‍ച്ച് 28 നാണ് റിലീസിനെത്തുന്നത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് പ്രതീക്ഷിച്ചതിലും അപ്പുറം സ്വീകരണമായിരുന്നു ലഭിച്ചത്. ആദ്യ ദിവസങ്ങളില്‍ പല സെന്ററുകളും ഹൗസ്ഫുള്‍ ആയിരുന്നു. സ്‌പെഷ്യല്‍ ഷോ ഇറക്കിയും മറ്റുമാണ് ലൂസിഫറിന്റെ തിരക്ക് നിയന്ത്രിച്ചത്.

 പ്രേക്ഷക പ്രശംസ

പ്രേക്ഷക പ്രശംസ

ഏറെ കാലത്തിന് ശേഷം മാസ് ലുക്കിലെത്തിയ മോഹന്‍ലാലിന്റെ സ്‌ക്രീന്‍ പ്രസന്‍സും മറ്റ് താരങ്ങളുടെ പ്രകടനവും പ്രേക്ഷക പ്രശംസ ലഭിക്കാന്‍ കാരണമായി. അവധിക്കാലം വന്നതോടെ കുടുംബ പ്രേക്ഷകര്‍ കൂടി തിയറ്ററുകളിലേക്ക് വന്നതോടെ സിനിമ നൂറ് ശതമാനം വിജയം ഉറപ്പിച്ചു. എട്ട് ദിവസം കൊണ്ട് നൂറ് കോടി മറികടന്ന സിനിമ ഇപ്പോഴിതാ വലിയ ഉയരങ്ങള്‍ താണ്ടി കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മള്‍ട്ടിപ്ലെക്‌സുകളിലും സിംഗിള്‍സുകളിലുമെല്ലാം ലൂസിഫര്‍ കോടികള്‍ വാരിക്കൂട്ടിയെന്നാണ് പുതിയ കണക്ക് വിവരങ്ങള്‍. ഫോറം കേരള പുറത്ത് വിട്ട കണക്കുകളിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ആദ്യദിനങ്ങളിലെ പ്രകടനം

ആദ്യദിനങ്ങളിലെ പ്രകടനം

ആദ്യദിനം പതിനാലോ പതിനഞ്ചോ കോടിയോളം സ്വന്തമാക്കിയ ലൂസിഫര്‍ പിന്നീടുള്ള ദിവസങ്ങളിലും ഇത് തന്നെയാണ് കാഴ്ച വെച്ചത്. കേരള ബോക്‌സോഫീസില്‍ മാത്രമല്ല ആഗോളതലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതും അതാണ്. റിലീസിനെത്തി 18 ദിവസങ്ങള്‍ കഴിയുമ്പോള്‍ കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ലൂസിഫര്‍ 4 കോടിയ്ക്ക് മുകളില്‍ സാമ്പത്തിക ലാഭം കൊയ്തിരിക്കുകയാണ്. പ്രതിദിനം 58 ഷോ ആണ് ലഭിക്കുന്നത്. അതില്‍ നിന്നും 14 ലക്ഷത്തിന് മുകളില്‍ ലഭിക്കുന്നുണ്ട്. നിലവില്‍ 4.36 കോടിയാണ് കാര്‍ണിവല്‍ സിനിമാസില്‍ നിന്നും ലൂസിഫര്‍ മറികടന്നത്.

 തിരുവനന്തപുരത്തെ കാര്യം

തിരുവനന്തപുരത്തെ കാര്യം

മോഹന്‍ലാലിനും പൃഥ്വിരാജിനും ഏറ്റവുമധികം ഫാന്‍സുള്ള ജില്ലയാണ് തിരുവനന്തപുരം. റിലീസിനെത്തിയതിന് ശേഷം ലൂസിഫറിന് സാമ്പത്തിക വരുമാനം ഏറ്റവുമധികം ലഭിച്ചതും തിരുവനന്തപുരത്ത് നിന്നുമാണ്. തിരുവനന്തപുരം പ്ലെക്‌സില്‍ നിന്നും ഇപ്പോഴും പ്രതിദിനം 23 ഷോ ലൂസിഫറിന് ലഭിക്കുന്നുണ്ട്. കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് ഇവിടെ നിന്നും 2 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ വാരിക്കൂട്ടിയിരിക്കുകയാണ് ലൂസിഫര്‍ ജൈത്ര യാത്ര തുടരുന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 19 ദിവസം കൊണ്ട് 1.64 കോടിയോളം നേടിയിട്ടുണ്ട്. അതിനൊപ്പം തിരുവന്തപുരം സിംഗിള്‍സിലും അതിഗംഭീര റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

 റെക്കോര്‍ഡ് പ്രദര്‍ശനം

റെക്കോര്‍ഡ് പ്രദര്‍ശനം

ബോക്‌സോഫീസില്‍ കളക്ഷന്‍ വാരിക്കൂട്ടുക മാത്രമല്ല പ്രദര്‍ശനങ്ങളുടെ എണ്ണത്തിലും ലൂസിഫര്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തില്‍ ഇതിനകം 20000 ഷോ കഴിഞ്ഞിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. യുഎഇ, ജിസിസി, തുടങ്ങിയ വിദേശ സെന്ററുകളിലും റെക്കോര്‍ഡ് കണക്കിന് ഷോ ആയിരുന്നു ലൂസിഫറിന് ലഭിച്ചത്. വരും ദിവസങ്ങളില്‍ പുതിയ കളക്ഷന്‍ വിവരങ്ങള്‍ ലൂസിഫര്‍ ടീം ഔദ്യോഗികമായി പുറത്ത് വിടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X