ലാലേട്ടന്റെ വാച്ചിലെ സമയം, വസ്ത്രധാരണത്തിന്റെ നിറം!! ഇതൊക്കെ കണ്ടിരുന്നോ? ലൂസിഫറിലെ അബദ്ധങ്ങൾ

തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു നടൻ പൃഥ്വിരാജിന്റെ കന്നി സംരംഭമായ ലൂസിഫർ. ചിത്രത്തിൽ മാസ് ക്ലാസ് ലുക്കിലായിരുന്നു ലാലേട്ടൻ പ്രത്യക്ഷപ്പെട്ടത്. ലുക്ക് മാത്രമല്ല ചിത്രത്തിൽ ലാലേട്ടന്റെ വെടിക്കെട്ട് ആക്ഷൻ രംഗങ്ങളുമുണ്ടായിരുന്നു. മുണ്ട് മടക്കി കുത്തിയുള്ള ലാലേട്ടന്റെ വരവ് പ്രേക്ഷകർ ഇരു കൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്. തങ്ങളുടെ പഴയ ലാലേട്ടനെ തിരികെ നൽകിയതിനുള്ള നന്ദിയും സംവിധായകൻ പൃഥ്വിയോട് പ്രേക്ഷകർ അറിയിച്ചിരുന്നു.

അഭിനേതാവ് എന്ന നിലയിൽ നൂറ് ശതമാനം നീതി പുലർത്തുന്ന നടനാണ് പൃഥ്വിരാജ്. അഭിനയത്തിൽ മാത്രമല്ല സംവിധാനത്തിവും താൻ ഒട്ടും പിന്നിലല്ലെന്ന് പൃഥ്വി തന്നെ ആദ്യ ചിത്രത്തിലൂടെ തന്നെ തെളിയിച്ചിട്ടുണ്ട്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റായി തിയേറ്ററുകൾ കീഴടക്കുമ്പോൾ ചിത്രത്തിലെ മിസ്റ്റേക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ഡ്രീം ഹൗസ് എന്റർടെയ്മെന്റ് എന്ന യൂട്യൂബ് ചാനലാണ് ലൂസിഫറിലെ 58 തെറ്റുകൾ എണ്ണിപ്പറക്കുന്നത്. എന്നാൽ ഇതൊരു വിമർശനമല്ല, ചിത്രീകരണ വേളയിലെ തുടർച്ച നഷ്ടപ്പെടുന്നതു കൊണ്ട് സംഭവിക്കുന്ന തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ സിനിമയെ വിമർശിക്കുകയല്ല എന്ർടെയ്മെന്റാണ് ഇതിന്റെ ഉദ്ദേശമെന്നും വീഡിയോയിൽ എടുത്തു പറയുന്നുണ്ട്.

 58 പിഴവുകൾ

വൻ താരനിര അണിനിരന്ന ഒരു ബിഗ് ബജറ്റ് ചിത്രമായിരുന്നു ലൂസിഫർ. മലയാളത്തിലെ പ്രിയതാരങ്ങളോടൊപ്പം തെന്നിന്ത്യ- വിദേശതാരങ്ങളും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. മലയാള സിനിമയിലെ മികച്ച സങ്കേതിക പ്രവർത്തകരായിരുന്നു ലൂസിഫറിന്റെ അണിയറയിൽ. വൻ താരനിര അണിനിരന്ന ചിത്രത്തിൽ കേവലം 58 അബദ്ധങ്ങൾ മാത്രമാണുള്ളത്. ചിത്രീകരണ വേളയിലെ തുടർച്ച നഷ്ടപ്പെടുന്നതു കൊണ്ട് സംഭവിക്കുന്ന തെറ്റുകളാണിവ. എന്നാൽ ഈ തെറ്റുകളൊന്നും ചിത്രത്തെ നെഗറ്റീവായി ബാധിക്കുന്നില്ല, വാച്ചിലെ സമയം , വസ്ത്രധാരണത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫേസ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ എന്നിങ്ങനെയുള്ള ചെറിയ അബദ്ധങ്ങളാണ് ചിത്രം ചൂണ്ടി കാണിക്കുന്നത്.

 തെറ്റ്  കണ്ടു പിടിക്കാൻ ബുദ്ധിമുട്ട്

ഇത്രയും സൂഷ്മാമായ അബദ്ധങ്ങൾ കണ്ടു പിടിക്കാൻ അസാധ്യ നിരീക്ഷണ പാടവം വേണമെന്നും വീഡിയോയ്ക്ക് ചുവടെ കമന്റുകൾ പ്രത്യക്ഷപ്പെടുന്നു. അത്രയ്ക്ക് സൂഷ്മമായ തെറ്റുകളാണ് വീഡിയോയിൽ ചൂണ്ടി കാണിക്കുന്നത്.

 എട്ട് ദിവസം കൊണ്ട് നൂറ് കോടി

റിലീസ് ചെയ്ത് എട്ട് ദിവസം കൊണ്ട് നൂറ് കോടി രൂപയാണ് ലൂസിഫർ സ്വന്തമാക്കിയത്. ഒരാഴ്ച കൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയ ചിത്ര കൂടിയാണിത്. ചുരുങ്ങിയ കാലം കൊണ്ട് നൂറ്കോടി ക്ലബ്ബിൽ ഇടം പിടിച്ച റെക്കോഡും ലൂസിഫർ നേടിയിട്ടുണ്ട്.

 അടുത്തത് എബൂരാൻ

ലൂസിഫർ സൂപ്പർ ഡ്യൂപ്പർ ഹിറ്റായി വിജഗാഥ തുടരുമ്പോൾ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് എബൂരാന് വേണ്ടിയാണ് . ഏറെ പ്രതീക്ഷയൊടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കാത്തിരിക്കുന്നത്. പ്രേക്ഷകർ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. ലാലേട്ടന്റെ കൊച്ചിയിലെ വസതിയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം.. 2020 പകുതിയോടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിക്കും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X