നിങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യരുത്!! പ്രേക്ഷകരോട് സ്നേഹത്തോടെ പൃഥ്വിരാജ്..
Recommended Video

പൃഥ്വിരാജിന്റെ ആദ്യ സംരംഭമായ ലൂസിഫർ സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ ഓടുകയാണ്. മാർച്ച് 28 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏറെ കാലത്തിനു ശേഷമുളള ലാലേട്ടന്റെ മാസ് ക്ലാസ് ചിത്രമാണ് ലൂസിഫറെന്നാണ് പ്രേക്ഷരുടെ ഭാഷ്യം. ചിത്രം സൂപ്പർ ഹിറ്റായി ഓടുമ്പോൾ എല്ലാ സിനിമയുടെ ചില വീഡിയോ ഭാഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. ഇപ്പോഴിത ഇതിനെതിരെ ഇതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പോജിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

'ലൂസിഫർ' എന്ന ഞങ്ങളുടെ സിനിമയ്ക്ക് നിങ്ങൾ നൽകിയ അഭൂതപൂർവമായ വരവേൽപ്പിന് ആദ്യമായി നന്ദിപറഞ്ഞു കൊണ്ടായിരുന്നു തുടക്കം. 'ലൂസിഫർ' വലിയ വിജയത്തിലേക്ക് കുതിയ്ക്കുന്ന ഈ വേളയിൽ, ചിത്രത്തിന്റെ ചില ഭാഗങ്ങൾ മൊബൈലിൽ പകർത്തി വാട്സാപ്പ് വഴിയും സാമൂഹിക മാധ്യമങ്ങൾ വഴിയും ചിലർ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. വലിയ ദ്രോഹമാണ് ഇക്കൂട്ടർ സിനിമയോട് കാണിക്കുന്നത്. ഇങ്ങനെയുള്ള ക്ലിപ്പിംഗുകൾ ഷെയർ ചെയ്യുകയും പരത്തുകയും ചെയ്യുന്നതായി കണ്ടെത്തിയാൽ, അത് ശിക്ഷാർഹമായ കുറ്റമാണെന്ന് മനസ്സിലാക്കി തടകുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യണമെന്ന് ഓരോരുത്തരോടും അഭ്യർത്ഥിക്കുന്നു. എന്നും താരം ഫേസ്ബുക്കിൽ കുറിച്ചു.
മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് ആദ്യ ചിത്രമാണ് ലൂസിഫർ. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സിനിമയിലെ വൻ താരനിറയാണ് അണിനിരന്നത്. മോഹൻലാലിനെ കൂടാതെ മഞ്ജുവാര്യർ, ഇന്ദ്രജിത്ത്, ടൊവിനോ, വിവേക് ഒബ്റോയി, ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു. തിയേറ്ററുകളിൽ വൻ വിജയം നേടി ലൂസിഫർ ജൈത്രയാത്ര തുടരുകയാണ്.


Click it and Unblock the Notifications