Mohanlal: വീണ്ടും ആരാധകരെ ഞെട്ടിച്ച് മോഹൻ ലാൽ!! ഒടിയന്റെ പുതിയ വേഷപ്പകർച്ച കണ്ടു നോക്കൂ...
എബിൻ ദേവസിയാണ് ലാലേട്ടന്റെ പുതിയ ഒടിയൻ ലുക്ക് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.
മലയാളി പ്രേക്ഷർ മാത്രമല്ല ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രമാണ് ഒടിയൻ. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ചിത്രത്തിനായിട്ടുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഒടിയൻ എന്ന ചിത്രത്തിനെ കുറിച്ചു പറയുമ്പോൾ എടുത്തു പറയാനുള്ളത് മോഹൻലാലിന്റെ ഗെറ്റപ്പിനെ കുറിച്ചാണ്. ഇതുവരെ പ്രേക്ഷകർ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിത മോഹൻ ലാലിന്റെ പുതിയ ഒടിയൻ ഗെറ്റപ്പിലുളള ചിത്രം സിനിമ അധികൃതർ പുറത്തു വിട്ടിരിക്കുകയാണ്. ഐബിൻ ദേവസിയാണ് ലാലേട്ടന്റെ പുതിയ ഒടിയൻ ലുക്ക് രൂപ കൽപ്പന ചെയ്തിരിക്കുന്നത്.

തേങ്കുറിശ്ശിയിലെ കരിമ്പനക്കാടുകളുടെ ഇരമ്പലിലും, അവിടത്തെ നിഗൂഢതകൾ നിറഞ്ഞ മണ്ണിലും കാതോർത്താൽ ഇപ്പോഴും ഒടിയന്റെ കാലൊച്ചകൾ കേൾക്കാം. കാലത്തെ അതിജീവിച്ചു ഇന്ദ്രജാലം തീർക്കുന്ന ഒടിയൻ മാണിക്യന് ഐബിൻ ദേവസ്സിയുടെ കലയിലൂടെ വേഷപ്പകർച്ച! എല്ലാ ആശംസകളും നേരുന്നു! എന്ന കുറിപ്പോടു കൂടിയാണ് ചിത്രം ആരാധകർക്കായി അണിയറ പ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.
ഇതിനു മുൻപ് പുറത്തു വിട്ട ഒടിയൻ മാണിക്യത്തിന്റെ ലുക്കുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒരോ ലുക്ക് പുറത്തു വരുമ്പോഴും ചിത്ര കാണുവാനുള്ള ആകാംക്ഷ കൂടി വരുകയാണ്. ഒടിയന്റെ അവസാന ഷെഡ്യൂൾ പാലക്കാട് പുരോഗമിക്കുകയാണ്. ശ്രീകുമാർ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ഒടിയൻ നിർമ്മിക്കുന്നത്. പ്രകാശ് രാജ്, മഞ്ജുവാര്യർ എന്നീവരും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്.


Click it and Unblock the Notifications