ഇതാണ് കന്നഡയിലെ മിനുങ്ങും മിന്നാമിനുങ്ങേ!! ലാലേട്ടനു പകരം ശിവരാജ്കുമാർ, കണൂ

പ്രേക്ഷകർക്ക് പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രമാണ് ഒപ്പം. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പ്രിയദർശൻ കൂട്ട്കെട്ട് ഒന്നിച്ച ചിത്രമായിരുന്നു ഇത്. താരത്തിന്റെ കരിയറിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ചിത്രമാണിത്. ഒപ്പം ചിത്രത്തിലെ പാട്ടുകളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ കന്നഡ പതിപ്പ് പുറത്തു വരുകയാണ്. കവച എന്നാണ് ചിത്രത്തിന്റെ കന്നഡ പേര്.

oppam

കവച ചിത്രത്തിന്റെ പാട്ട് പുറത്തു വന്നിട്ടുണ്ട്. മലയാളത്തിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ബേബി മീനാക്ഷിയും മോഹൻലാലും ചേർന്ന് അവിസ്മരണീയമാക്കി മിനുങ്ങും മിന്നാമിനുങ്ങേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ കന്നഡ പതിപ്പാണ് പുറത്തു വന്നിരിക്കുന്നത്.

മോഹൻലാൽ കൈകാര്യം ചെയ്തിരുന്ന വേഷം കവചത്തിൽ ചെയ്തിരിക്കുന്നത് ശിവ രാജ്കുമാറാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയം രാജ് കുമാറിന്റെ പ്രകടനമാണ്. ലാലേട്ടൻ കൈകാര്യം ചെയ്ത് കാഴ്ച വൈകല്യമുളള ആളായിട്ടാണ് ശിവകുമാറും എത്തുന്നത്. രണ്ടു താരങ്ങൾ തമ്മിലുളള അഭിനയ വ്യത്യസങ്ങൾ ചർച്ചയാകുന്നുണ്ട്. മലയാളത്തിൽ എം.ജി. ശ്രീകുമാറും ശ്രേയ ജയദീപുമാണ് ഈ ഗാനം പാടിയിരിക്കുന്നത്. കന്നഡയിൽ എസ്.പി. ബാലസുബ്രമണ്യമാണ് പാട്ട് ആലപിച്ചിരിക്കുന്നത്..

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X