»   » മോഹന്‍ലാല്‍ ഇല്ല.. മോഹന്‍ലാലിനെ പൂജിച്ചു... മഞ്ജു വാര്യരുടെ സ്വന്തം മോഹന്‍ലാല്‍ !!

മോഹന്‍ലാല്‍ ഇല്ല.. മോഹന്‍ലാലിനെ പൂജിച്ചു... മഞ്ജു വാര്യരുടെ സ്വന്തം മോഹന്‍ലാല്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ പൂജ കഴിഞ്ഞു... അതെ മലയാളത്തിന്റെ മഹാ നടന്റെ പേരില്‍ സിനിമ വരുന്നു. മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ചിത്രത്തിന് പിന്നിലെ അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം നായകന്‍ ഇന്ദ്രജിത്ത് കുടുംബത്തോടൊപ്പം പൂജ ചടങ്ങില്‍ പങ്കെടുത്തു.

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?

ഇടി എന്ന ചിത്രത്തിന് ശേഷം ഷാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹന്‍ലാല്‍. കടുത്ത മോഹന്‍ലാല്‍ ആരാധികയായ മീനുകുട്ടിയുടെ കഥയാണ് മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ പറയുന്നത്. പൂജയുടെ ചിത്രങ്ങള്‍ കാണാം...

ലാല്‍ ഫാനായ മഞ്ജു

കടുത്ത മോഹന്‍ലാല്‍ ആരാധികയായാണ് മഞ്ജു വാര്യര്‍ ചിത്രത്തില്‍ വേഷമിടുന്നത്. മീനുക്കുട്ടി എന്നാണ് കഥാപാത്രത്തിന്റെ പേര്. സുനീഷ് വരനാട് തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാജിദ് യഹിയയാണ്.

മീനുക്കുട്ടിയുടെ സ്വന്തം ലാലേട്ടന്‍

താരങ്ങളോട് ആരാധന തോന്നുന്നത് സ്വാഭാവികമാണ്. ആരാധനയുടെ പേരില്‍ താരത്തിന്റെ ചിത്രങ്ങളടങ്ങിയ മാല, ടീ ഷര്‍ട്ട്, കൂളിങ്ങ് ഗ്ലാസ് തുടങ്ങിയ സംഭവങ്ങള്‍ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. അതിനാല്‍ത്തന്നെ ഈ ചിത്രത്തില്‍ ഇത്തരം കാര്യങ്ങളെല്ലാം മീനുവും ചെയ്യുന്നുണ്ട്. ഊണിലും ഉറക്കിലും മോഹന്‍ലാലിനെക്കുറിച്ച് മാത്രമാണ് മീനുവിന്റെ ചിന്ത. കാമുകനായ സേതുവിന് പോലും രണ്ടാം സ്ഥാനമേ മീനു നല്‍കിയിട്ടുള്ളൂ.

ആരാധനയുടെ കാരണം

1980 ലാണ് മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസ് ചെയ്തത്. അന്നത്തെ ദിവസം ജനിച്ച കുട്ടിയാണ് മീനു. ജനനം മുതല്‍ തുടങ്ങിയ ബന്ധമാണ് മോഹന്‍ലാല്‍ ചിത്രങ്ങളോട്. അതു കൊണ്ടു തന്നെയാണ് മീനുവിന് താരത്തോട് ഇത്രയുമധികം ആരാധന തോന്നുന്നതും.

അതിനിടയില്‍ ഒരു പ്രണയം

അതിനിടയില്‍ ഒരു പ്രണയ കഥ കൂടെ സിനിമ പറയുന്നു. സേതു മാധവന്റെയും മീനുക്കുട്ടിയും ജീവിതമാണ് മോഹന്‍ലാല്‍ എന്ന സിനിമ. മഞ്ജു വാര്യരുടെ സേതുവായി ഇന്ദ്രജിത്ത് വേഷമിടുന്നു. നേരത്തെ വേട്ട എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

പോസ്റ്റര്‍ ഹിറ്റായി

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് (മെയ് 21) ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടന്‍ എന്ന ടാഗ് ലൈനോട് കൂടി പുറത്തു വന്നിട്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

English summary
Mohanlal film Pooja stills

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam