റെയ്ബാൻ വിട്ടൊരു കളിയുമില്ല! മുന്നോട്ട് തന്നെ, സ്ഫടികം 2വിനെ വിമർശിക്കുന്നവർ ഇതൊന്നു കേൾക്കൂ...

ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട

മലയാളി പ്രേക്ഷകർക്ക് മോഹൻലാലും അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും അത്രമേൽ പ്രിയപ്പെട്ടതാണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഒടുവിൽ പുറത്തിറങ്ങിയ നീരാളി വരെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റിൽപ്പെടുന്നുണ്ട്. അതുപോലെ ഇനി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒ‍ടിയൻ . അതിനു വേണ്ടിയുളള കട്ട കാത്തിരുപ്പിലാണ് ലാലേട്ടൻ ആരാധകരും സിനിമ പ്രേക്ഷകരും.

മോഹൻലാൽ എന്ന നടന്റെ ഏക്കലത്തേയും ഹിറ്റ് ചിത്രമാണ് സ്ഫടികം. അതിലെ ആട് തോമ എന്ന തോമാച്ചനെ എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ അത്രവേഗം മറക്കില്ല. അത്രയ്ക്ക് സ്വാധീനം ആ കഥാപാത്രം പ്രേക്ഷകരിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇപ്പോഴും ആ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഒരു ആവേശമാണ് . ഇങ്ങനെയൊക്കെ ആണെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകരുടെ ഇടയിൽ അസ്വസ്തത സൃഷ്ടിച്ചിട്ടുണ്ട്. സ്ഫടികം 2 വിനെ കുറിച്ച സംവിധായകൻ ബിജു കട്ടയ്ക്കൽ പറയുന്നത് ഇങ്ങനെയാണ്.

സ്ഫടികത്തിന്റെ രണ്ടാം ഭാഗം

സ്ഫടികത്തിന്റെ രണ്ടാം ഭാഗം

മോഹൻലാൽ എന്ന മഹാനടന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചിത്രമാണ് സ്ഫടികം. സ്ഫടികത്തിലെ ആട് തോമ എന്ന കഥാപാത്രത്തേയും ആ മുണ്ട് ഒരിഞ്ഞുള്ള അടിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും പ്രേക്ഷകർ ആരും മറക്കില്ല. അത്രയധികം മാസ് ഓഡിയൻസിനെ സൃഷ്ടിക്കാൻ ആ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ രണ്ടാം ഭാഗം എന്നു കേൾക്കുപ്പോൾ പ്രേക്ഷകർ ഒന്നടങ്കം പറയുന്നത് വേണ്ട എന്നാണ്. കാരണം ജനങ്ങൾക്കിടയിൽ അത്രയധികം സ്വാധീനം ചെലുത്താൻ ആ ചിത്രത്തിന് കഴിഞ്ഞിരുന്നു. അതിനേക്കാൾ ഒരുപിടി മുകളിൽ നിൽക്കുന്ന മറ്റൊരു ഹിറ്റ് ചിത്രം ഉണ്ടാകില്ല.

ആട് തോമയുടെ മകന്റെ  ഇരുമ്പൻ സ‌ണ്ണി

ആട് തോമയുടെ മകന്റെ ഇരുമ്പൻ സ‌ണ്ണി

സ്ഫ്ടകത്തിൽ കണക്ക് അധ്യാപകനായ ചാക്കോ മാഷിന്റേയും മകൻ തോമയുടേയും കഥയാണ് പറഞ്ഞത്. എന്നാൽ സ്ഫടികം 2 വിൽ ആട് തോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥയാണ് പറയുന്നത്. സ്ഫടികത്തിൽ ലാലേട്ടനോടൊപ്പം സിൽക്ക് സ്മിത പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ഭാഗത്തിൽ സിൽക്കിനു പകരം സണ്ണിലിയോണാണ് എത്തുകയത്രേ. സിൽക്കിന്റെ മകളായിട്ടാണ് സണ്ണി എത്തുന്നത്. ചിത്രത്തിനെ കുറിച്ച് സംവിധയകൻ തന്റെ ഫേസ്ബുക്ക് പേജിലും
അഞ്ചര ലക്ഷത്തിലേറെ ഫോളോവേഴ്‍സ് ഉള്ള മില്ലെനിയം ഓഡിയോസിന്റെ ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിരുന്നു.

സ്ഫടികത്തിന് രണ്ടാംഭാഗം  വേണ്ട

സ്ഫടികത്തിന് രണ്ടാംഭാഗം വേണ്ട

ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനത്തിനു ശേഷം സംവിധായകൻ ബിജു കട്ടക്കലിന് രൂക്ഷമായ വിമർശനമാണ് കേൾക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട് ഫസ്റ്റ്ലുക്ക് പോസ്റ്ററിനു ചുവടെയായി സംവിധായകനുള്ള തെറി വിളിയുടെ അഭിഷേകമാണ്. മോഹൻലാൽ അനശ്വരമാക്കി തീർത്ത ആട്തോമയെ രണ്ടാമത് എടുത്ത് നശിപ്പിക്കല്ലേ എന്നതിൽ തുടങ്ങി വളരെ മോശമായ രീതിയിലുളള കമന്റുകളും ഫേസ്ബുക്കിൽ ഉയരുന്നുണ്ട്. സ്ഫടികം 2 ന്റെ രണ്ടാം ഭാഗത്തെ എതിർത്ത് ലാലേട്ടൻ ഫാൻസ് മാത്രമല്ല മമ്മൂക്ക ഫാൻസും രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾക്കും പ്രിയപ്പെട്ട് ഒരു സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രമാണ് ഇതെന്നും അതിനാൽ രണ്ടാം ഭാഗം വേണ്ടെന്നു ഇവരും പറയുന്നുണ്ട്.

പിൻമാറില്ല

പിൻമാറില്ല

സ്ഫടികം 2 ഇരുമ്പൻ എന്ന ചിത്രത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം നടക്കുമ്പോൾ ഇതിനു മറുപടിയുമയി സംവിധായകൻ ബിജു കട്ടക്കൽ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. വിമർശകർക്ക് മാസ് മറുപടിയാണ് സംവിധായകൻ നൽകിയിരിക്കുന്നത്.അപ്പെ കഴിഞ്ഞതു കഴിഞ്ഞു. ഇനിയും ഇത് തുടർന്നാൽ പാതിരാത്രി 12 മണിക്ക് വഴിയോരത്തെ തെരുവ് വിഴക്കിന്റെ ചുവട്ടിലിരുത്തി നിന്നെയൊക്കെ കൊണ്ട് ഒപ്പീസ് പാടിക്കും. തോല്‍പ്പിക്കും എന്ന് പറയുന്നിടത്ത് ജയിക്കാനാണ് എനിക്കിഷ്ടം എന്നും പഴയ റയ്ബാന്‍ ഗ്ലാസ്, അത് അങ്ങനെ തന്നെ ഇരുന്നോട്ടെ...ഇത് എന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഇതില്‍ ആരുടേയും നിഴല്‍ വേണ്ട. എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്.

അത് എന്റെ റെയ്ബാൻ ഗ്ലാസ് തൊട്ടാൽ

അത് എന്റെ റെയ്ബാൻ ഗ്ലാസ് തൊട്ടാൽ

സ്ഫടികത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് സംവിധായകൻ ഭഭ്രൻ തന്നെ പറഞ്ഞു. രണ്ടാം ഭാഗത്തിന് ഒരിക്കലും അനുവദിക്കില്ലെന്നും ചിത്രത്തിന്റെ പൂർണ്ണഅവകാശം സംവിധായകനും തിരക്കഥ കൃത്തുമായ തനിയ്ക്കും നിർമ്മാതാവ് ഗുഡ്നെറ്റ് മോഹനുമാണെന്ന് ഭഭ്രൻ പറഞ്ഞു. ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തുന്നതിനു മുന‍പ് സിനിമയുടെ യഥാർത്ഥ അവകാശികളോട് അനുവാദം ചോദിക്കണമെന്നും അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും ഭഭ്രൻ പറഞ്ഞു. മറ്റൊരു പേരിൽ ചിത്രം പുറത്തിറങ്ങിയാൽ പ്രശ്നമില്ലെന്നും അതേസമയം സ്ഫടികത്തിലെ കഥാപാത്രങ്ങളുടെ പേരിൽ സിനിമ നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇദ്ദേഹം പറഞ്ഞു.

 അത് എന്റെ അപ്പന്റെ റെയ്ബാൻ ഗ്ലാസ്

അത് എന്റെ അപ്പന്റെ റെയ്ബാൻ ഗ്ലാസ്

മരണ മാസ് ഡയലോഗുകളാണ് സ്ഫടികത്തിൽ ഉണ്ടായിരുന്നത്. ഇപ്പോഴും അതിലെ പല ഡയലോഗുകളും പ്രേക്ഷകർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സ്ഫടികം 2 ഇരുമ്പന്റെ പ്രഖ്യാപനവും ഒരു മരണ മാസ് ഡയലോഗിലൂടെയായിരുന്നു. ആട് തോമയുടെ റെയ്ബാൻ ഗ്ലാസ് മരണമാസാണ്. അതിനോട് സാമ്യമുള്ള ഒരു സംഭാഷണമാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്ററിനൊപ്പം നല്‍കിയിരുന്നത്. 'ഇതന്റെ അപ്പന്‍ എനിക്ക് തന്ന റെയ്ബാന്‍ ഗ്ലാസ്... ഇനി ഒരിക്കല്‍ കൂടി നിന്റെ നിഴല്‍ എങ്കിലും ഇതില്‍ പതിഞ്ഞാല്‍ കഴുത്തു ഞാന്‍ വെട്ടും'...എന്നാണ് പോസ്റ്ററില്‍ നല്‍കിയിരുന്നത്.

ബിജു കട്ടക്കൽ ഫേസ്ബുക്ക് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X