»   » 'മോഹൻലാൽ' സിനിമയിലെ ഗാനരംഗം പുറത്ത്, റീമിക്സ് ഗാനത്തോടൊപ്പം മഞ്ജുവും കൂട്ടരും...

'മോഹൻലാൽ' സിനിമയിലെ ഗാനരംഗം പുറത്ത്, റീമിക്സ് ഗാനത്തോടൊപ്പം മഞ്ജുവും കൂട്ടരും...

Written By:
Subscribe to Filmibeat Malayalam

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മഞ്ജു വാര്യർ ചിത്രമാണ് മോഹൻലാൽ. ലാലേട്ടന്റെ കട്ട ഫാനായാണ് മഞ്ജു ഈ ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിത മോഹൻലാൽ എന്ന ചിത്രത്തിലേതെന്നു പറയപ്പെടുന്ന ഗാനം രംഗം പുറത്തായിരിക്കുകയാണ്.

ഇതാണ് ഒടിയൻ മാണിക്യന്റെ വിശ്വരൂപം! ആരു കണ്ടാലും ഒന്ന് ഞെട്ടും, ചിത്രം കാണാം


മഞ്ജു പാട്ടിനൊപ്പം ആരാധകരോട് നൃത്തം ചെയ്യുന്ന ഗാനരംഗമാണ് പുറത്തായിരിക്കുന്നത്. 1990 കളിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ അഴകാന നീലി വരും' എന്ന ഗാനത്തിന്റെ റീമിക്സിനൊപ്പമാണ് മഞ്ജുവും കൂട്ടരു ആടിപ്പാടുന്നത്. ഡയറക്ടേഴ്സ് കോപ്പി എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഗാനം എങ്ങനെയാണ് പുറത്തായതെന്നുള്ള കാര്യത്തിൽ ഇതുവരെ വ്യക്ത ലഭിച്ചിട്ടില്ല. ഇപ്പോൾ ഫോസ്ബുക്കിലും വാട്സ് ആപ്പിലും ഗാനം വൈറലായിരിക്കുകയാണ്. ഈ വീഡിയോ ഗാന രംഗം കൂടി പുറത്തു വന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ കൂടിയിട്ടുണ്ട്.


manju warrier

പൃഥ്വി പറഞ്ഞത് ജീവിതത്തിൽ സംഭവിച്ചു! അത്ഭുതകരമായ സംഭവം പങ്കുവെച്ച് ടൊവിനോ....


മോഹൻലാൽ എന്ന ചിത്രത്തിന്റെ ടീസറിറിനും ഗാനത്തിനു മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന ആലപിച്ച ലാലേട്ട എന്ന ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു. സാജിദ് യഹിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് ആണ്.

English summary
mohanlal movie vedio song leaked

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X