mohanlal :'തൂവെണ്ണിലാ പാല്‍ത്തുള്ളിപോൽ' മോഹൻലാലിലെ വീഡിയോ ഗാനം പുറത്ത്, പാട്ട് കാണാം...

മോഹന്‍ലാലിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാജിദ് യഹിയയുടെ മോഹൻലാൽ എന്ന ചിത്രം. മഞ്ജുവാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ എന്നീവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കി മോഹന്‍ലാലിലെ വീഡിയോ ഗാനം പുറത്തിറങ്ങി.

mohanlal

തൂവെണ്ണിലാ പാല്‍ത്തുള്ളിപോല്‍ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മീനുക്കുട്ടിയുടേയും സേതുമാധവന്റേയും ചെറുപ്പകാലമാണ് പാട്ടിൽ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോനി ജോസഫാണ് ഈണം നല്‍കിയത്. കാര്‍ത്തിക്കാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇതിനു മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനും പാട്ടിനു മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. 1990 കളിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്ന നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ അഴകാന നീലി വരും' എന്ന ഗാനത്തിന്റെ റീമിക്സ്സിനോടൊപ്പം അടിപ്പാടുന്ന മഞ്ജുവും കൂട്ടരുമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടത്. അതിനു ശേഷമാണ് പുതിയ വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.

ചിത്രത്തിൽ ഇന്ദ്രജിത്തിനെ കൂടാതെ സലിം കുമാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കട്ടുത്ത മോഹൻലാൽ ആരാധികയായിട്ടാണ് മഞ്ജു ചിത്രത്തിൽ എത്തുന്നത്. മഞ്ജുവിന്റെ ഭർത്താവ് സേതുമാധവൻ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രം റിലീസായ ദിവസം ജനിച്ച മീനുക്കുട്ടിയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വിഷു റിലീസായിട്ടായിരിക്കും ചിത്രം തിയേറ്ററുകളിൽ എത്തുക

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X