»   » വില്ലന്‍ വൈകും, ഓണത്തിന് വെളിപാടിന്റെ പുസ്തകം തുറക്കില്ല!!! പുതിയ റിലീസ് മമ്മൂട്ടിക്ക് വില്ലനാകും???

വില്ലന്‍ വൈകും, ഓണത്തിന് വെളിപാടിന്റെ പുസ്തകം തുറക്കില്ല!!! പുതിയ റിലീസ് മമ്മൂട്ടിക്ക് വില്ലനാകും???

Posted By: Karthi
Subscribe to Filmibeat Malayalam

താരാജാക്കന്മാര്‍ നേര്‍ക്ക് നേര്‍ വരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇരുവരും തങ്ങളുടെ ഓണച്ചിത്രങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതുമാണ്. ശ്യാംധര്‍ ചിത്രം ലളിതം സുന്ദരമാണ് ഓണത്തിന് തിയറ്ററിലെത്തുന്ന മമ്മൂട്ടി ചിത്രം. ലാല്‍ ജോസ് ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന വെളിപാടിന്റെ പുസ്തകം മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തിയറ്ററിലെത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററിലെത്തില്ല. മോഹാന്‍ലാലിനും മമ്മൂട്ടിക്കും പെരുന്നാളിന് റിലീസില്ല. 

ലളിതം സുന്ദരം ഓണത്തിന് തന്നെ

ഏറെ നാളത്തെ ആശയക്കുഴപ്പിനൊടുവില്‍ ലളിതം സുന്ദരം എന്ന പേര് സ്ഥിരീകരിച്ച മമ്മൂട്ടി ശ്യാംധര്‍ ചിത്രം ഓണത്തിന് തിയറ്ററിലെത്തുമെന്ന കാര്യത്തില്‍ തീരുമാനമായി. ഓണം റിലീസായി ചിത്രം എത്തുമെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നു.

അവസാന ഘട്ട ചിത്രീകരണം

ലളിതം സുന്ദരത്തിന്റെ ആറ് ദിവസത്തെ അവസാന ഘട്ട ചിത്രീകരണം ഇടുക്കിയില്‍ ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടി തന്റെ കഥാപാത്രത്തിന്റെ ഡബ്ബിംഗ് കഴിഞ്ഞ ദിവസം പൂര്‍ത്തിയാക്കി. ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

വെളിപാടിന്റെ പുസ്തകം ഓണത്തിനില്ല

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകം ഓണത്തിന് തിയറ്ററില്‍ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഓണത്തിന് ചിത്രം എത്തില്ല. വില്ലന്റെ അവസാന ഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷമേ ലാല്‍ ജോസ് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ മോഹന്‍ലാല്‍ പൂര്‍ത്തിയാക്കു.

വില്ലന്‍ വൈകും

ജൂലൈ 21ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന വില്ലന്‍ റിലീസ് നീട്ടിയതാണ് വെളിപാടിന്റെ പുസ്തകത്തിന്റെ റിലീസ് മാറ്റാന്‍ കാരണം. ഏറെ സാങ്കേതിക തികവ് ആവശ്യപ്പെടുന്ന വില്ലന്റെ ചിത്രീകരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. ചിത്രം അതിന്റെ അവസാന ഘട്ട ചിത്രീകരണത്തിലാണ്.

അധ്യാപകര്‍ നേര്‍ക്കുനേര്‍ എത്തില്ല

മോഹന്‍ലാല്‍ വൈസ് പ്രിന്‍സിപ്പാളായ മാത്യൂസ് ഇടിക്കുളയായി എത്തുന്ന വെളിപാടിന്റെ പുസ്തകവും മമ്മൂട്ടി ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരനായി എത്തുന്ന ലളിതം സുന്ദരം എന്ന ചിത്രവും ഓണത്തിന് നേര്‍ക്കുനേര്‍ എത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ അതിനിയുണ്ടാകില്ല.

രാജകുമാരന്റെ വില്ലന്‍

വെളിപാടിന്റെ പുസ്തകം ഓണത്തിനില്ലെങ്കിലും രാജകുമാരന്റെ വില്ലനായി മോഹന്‍ലാല്‍ എത്തുമെന്ന് ഉറപ്പാണ്. ജൂലൈ റിലീസ് മാറ്റിയ വില്ലന്‍ ഓണച്ചിത്രമായി തിയറ്ററിലെത്തും. മോഹന്‍ലാലിന്റെ മാസ് ചിത്രവും മമ്മൂട്ടിയുടെ കുടുംബ ചിത്രവും തമ്മിലാകും ബോക്‌സ് ഓഫീസ് പോര്.

വില്ലന്‍ മമ്മൂട്ടിയുടെ വില്ലനാകും

കേരളത്തില്‍ ഏറ്റവും അധികം തിയറ്ററുകളില്‍ റിലീസിന് എത്തുന്ന ചിത്രം ഓഗസ്റ്റ് 31ന് തിയറ്ററിലെത്തും. സാങ്കേതികയും ഏറെ പ്രത്യേകതകള്‍ അവകാശപ്പെടുന്ന ചിത്രം നിലവില്‍ ഏറ്റവും അധികം മുതല്‍ മുടക്കില്‍ ചിത്രകരിക്കുന്ന സിനിമയാണ്. വില്ലന്റെ വൈഡ് റിലീസ് മമ്മൂട്ടിയുടെ രാജകുമാരന് വില്ലനാകും. മമ്മൂട്ടി ചിത്രം താരതമ്യേന ചെറിയ റിലീസായി ഒതുങ്ങും.

ഒക്ടോബറില്‍ വെളിപാടിന്റെ പുസ്തകം

വില്ലന്‍ ഓണച്ചിത്രമായി എത്തുന്നതോടെ റിലീസ് മാറ്റിയ വെളിപാടിന്റെ പുസ്തകം ഒക്ടോബറില്‍ തിയറ്ററിലെത്തും. വില്ലന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ഇനി ശേഷിക്കുന്ന ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നതാണ് റിലീസ് വൈകിക്കാന്‍ കാരണം.

English summary
Villain will hit the theaters on August 31st as Onam release. Mohanlal Lal Jose duo Velipadinte Pusthakam postponed to October. Mammootty Shyamdhar movie Lalitha Sundharam will be on theaters as Onam release.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam