»   » മോഹന്‍ലാല്‍ എന്ന അത്ഭുതമാണ് എന്റെ പാഠ പുസ്തകം; ആര്‍എസ് വിമല്‍

മോഹന്‍ലാല്‍ എന്ന അത്ഭുതമാണ് എന്റെ പാഠ പുസ്തകം; ആര്‍എസ് വിമല്‍

Written By:
Subscribe to Filmibeat Malayalam

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഒറ്റിചിത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ വിശ്വാസം നേടിയെടുത്ത സംവിധായകനാണ് ആര്‍ എസ് വിമല്‍. പൃഥ്വിരാജ് നായകനാകുന്ന കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കുകളിലാണിപ്പോള്‍

കര്‍ണന്റെ പ്രതീക്ഷകള്‍ മോഹന്‍ലാലിനെ നേരില്‍ കണ്ട് സംസാരിച്ച സന്തോഷം ആര്‍ എസ് വിമല്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. മോഹന്‍ലാല്‍ സിനിമകളാണ് തന്റെ പാഠപുസ്തകം എന്ന് വിമല്‍ പറയുന്നു.

mohanlal-movies-rs-vimal

ഇന്നാണ് ആ അത്ഭുതത്തെ നേരില്‍ കാണുന്നതും സംസാരിക്കുന്നതും. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു സിനിമ പഠിക്കാതെ എങ്ങനെ സിനിമ ചെയ്യാന്‍ കഴിയുന്നു എന്ന്... സ്‌ക്രീനില്‍ മോഹന്‍ലാല്‍ എന്ന അത്ഭുതത്തെ കണ്ടിരുന്നാല്‍ മതി.... അതു തന്നെയാണ് പാഠപുസ്തകം...

എന്റെ അടുത്ത ചിത്രം കര്‍ണന്റെ പ്രതീക്ഷകള്‍ പങ്കുവച്ച് മടക്കയാത്ര.. മഹാനായ മോഹന്‍ലാല്‍ നന്ദി..!- എന്ന കുറിപ്പിനൊപ്പം ലാലിന്റെ കൂടെ നില്‍ക്കുന്ന ഒരു ഫോട്ടോയും വിമല്‍ ഫേസ്ബുക്കിലിട്ടു.

English summary
RS Vimal has finally got a chance to meet his favourite actor Mohanlal, recently. The film-maker, who was extremely excited about meeting the veteran actor, shared a click with him on his Facebook page.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam