twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍-മുകേഷിന്റെ കോമഡി പെരുച്ചാഴി

    By Nirmal Balakrishnan
    |

    വീണ്ടുമൊരു രാഷ്ട്രീയ സിനിമകേരളത്തില്‍ വിജയിക്കുമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ടെങ്കിലും മോഹന്‍ലാലും മുകേഷും നായകരാകുന്ന പെരുച്ചാഴിയില്‍ ഇരുവരും രാഷ്ട്രീയക്കാരാകുന്നു. തമിഴ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥനാണ് പെരുച്ചാഴി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

    വിശ്വനാഥന്‍ എന്ന രാഷ്ട്രീയക്കാരനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മുകേഷ് മന്ത്രിയായ രാഘവനെയും. കേരളത്തിലെ രാഷ്ട്രീയക്കാരാണെങ്കിലും അമേരിക്കയിലെ കഥയാണ് സിനിമ പറയുന്നത്. അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അവിടെ മല്‍സരിക്കുന്ന ഗവര്‍ണര്‍ക്കു വേണ്ടി വോട്ടുപിടിക്കാന്‍ പോകുകയാണ് വിശ്വനാഥന്‍. ഇംഗ്ലീഷ്‌ അറിയാത്ത വിശ്വനാഥന്റെ കളികളാണ് കോമഡിയായി സിനിമയില്‍ പറയുന്നത്.

    Mohanlal, Mukesh

    മുന്‍പ് ലാല്‍ ചെയ്ത അക്കരെ അക്കരെ അക്കരെ എന്ന പ്രിയന്‍ ചിത്രത്തെപോലെയാണ് പെരുച്ചാഴിയും ഉരുത്തിരിയുന്നത്. അജയന്‍ വേണുഗോപാലനാണ് സിനിമയുടെ സംഭാഷണമെഴുതുന്നത്. ഫ്രൈഡേ ഫിലിംസിന്‌റെ ബാനറില്‍ സാന്ദ്രാ തോമസും വിജയ്ബാബുവും ചേര്‍ന്നു നിര്‍മിക്കുന്നു.

    ലാലും മുകേഷും ചേരുന്ന കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. പ്രിയന്റെ അറബീം ഒട്ടകവും മാധവന്‍നായരും എന്ന ചിത്രത്തിനു ശേഷം ഇരുവരും മുഴുനീള കോമഡി അവതരിപ്പിക്കുന്ന ചിത്രമാണിത്. ആത്മസുഹുത്തുക്കളാണെങ്കിലും രാഷ്ട്രീയത്തില്‍ ശത്രുക്കളായ രണ്ടുപേരെയാണ് ലാലും മുകേഷും അവതരിപ്പിക്കുന്നത്. അമേരിക്കയിലെ താരങ്ങളും ഇതില്‍അഭിനയിക്കുന്നുണ്ട്.

    അച്ചമുണ്ട് അച്ചമുണ്ട് എന്ന ഹിറ്റ് തമിഴ് സിനിമയുടെ സംവിധായകനാണ് അരുണ്‍വൈദ്യനാഥ്

    English summary
    The comic team Mohanlal-Mukesh is again joining for 'Peruchazhi' directed by the Tamil director Arun Vaidyanathan. This is Arun's debut directorial venture in Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X