»   » മോഹന്‍ലാലിന്റെ മുഖത്ത് നോക്കി പേര് ചോദിച്ചു, ആ പെണ്‍കുട്ടിയിപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു

മോഹന്‍ലാലിന്റെ മുഖത്ത് നോക്കി പേര് ചോദിച്ചു, ആ പെണ്‍കുട്ടിയിപ്പോള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ അറിയാത്ത പെണ്‍കുട്ടി മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നുണ്ടെന്നോ? അതേ, ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന നേഹ സെക്‌സേനയാണ് ആ പെണ്‍കുട്ടി.

എട്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. ദുബായിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു നേഹ സെക്‌സേന ആദ്യമായി മോഹന്‍ലാലിനെ കാണുന്നത്. ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നേഹ മോഹന്‍ലാലിനോട് പേരും നമ്പറും ചോദിച്ചു. തുടര്‍ന്നുണ്ടായത്..

നേഹ മോഹന്‍ലാലിനോട് പേരു ചോദിച്ചു

നേഹ പേരും നമ്പറും ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ വിശദമായി വിവരങ്ങള്‍ പറഞ്ഞുകൊടുത്തു.

പേര് ചോദിച്ചത് സൂപ്പര്‍താരത്തിനോട് എന്നറിഞ്ഞപ്പോള്‍

താന്‍ പേര് ചോദിച്ചത് സൗത്ത് ഇന്ത്യയിലെ സൂപ്പര്‍താരത്തോടായിരുന്നുവെന്ന് നേഹ അറിഞ്ഞപ്പോള്‍ മോഹന്‍ലാലിനോട് വന്ന് അബദ്ധം പറ്റിയ കാര്യം പറഞ്ഞ് ഓട്ടോഗ്രാഫ് ചോദിച്ചുവത്രേ.

കസബയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബയിലെ നായികമാരിലൊരാളായിരുന്നു സ്‌നേഹ സെക്‌സേന.

ജിബു ജേക്കബ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നേഹ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മീനയാണ് ചിത്രത്തിലെ മറ്റൊരു നായിക.

English summary
Mohanlal, Neha Sexena in Jibu Jacob's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam