വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ച് മോഹൻലാൽ!! ഇട്ടിമാണി മേഡ് ഇൻ ചൈന...
സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Recommended Video

വ്യത്യസ്തമായ വേഷ-ഭാവ പകർച്ചയിലൂടെ പ്രേക്ഷകരെ ഞെട്ടിപ്പിക്കുന്ന താരമാണ് മോഹൻലാൽ. വ്യത്യസ്തയിനം കഥാപാത്രങ്ങളുമായിട്ടാണ് ലാലേട്ടൻ പ്രേക്ഷകർക്കു മുന്നിൽ എത്തുന്നത്. ഇതാണ് ലാലേട്ടനെ മറ്റുള്ള താരങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഏതു വേഷവും അതിന്റേതായ തന്മയത്തോടെ അവതരിപ്പിക്കാൻ ലാലേട്ടനെ കഴിഞ്ഞേ മറ്റാർക്കും സാധിക്കുള്ളൂ. ഇപ്പോഴിത വീണ്ടും പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് ലാലേട്ടൻ.

വ്യത്യസ്ത കഥാപാത്രവുമായി ലാലേട്ടൻ വീണ്ടും ജനങ്ങൾക്കിടയിലേയ്ക്ക് എത്തുകയാണ്.ഇട്ടിമാണി മേഡ് ഇൻ ചൈന എന്നാണ് സിനിമയുടെ പേര്. നവാഗതരായ ജിബി, ജോജു എന്നിവർ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ആശീർവാദ് സിനിമയുടെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരിക്കുകയാണ്.
ഓടിയനിൽ വേഷധാരണത്തിൽ അത്ഭുതം സൃഷ്ടിച്ചതു പോലെ ഇട്ടിമാണി മേഡ് ഇൻ ചൈനയിലും വ്യത്യസ്ത ഗെറ്റപ്പിലായിരിക്കും ലാലേട്ടൻ എത്തുകയെന്നാണ് പോസ്റ്ററിൽ നിന്ന് വ്യക്തമാകുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. . ഒടിയൻ, ലൂസിഫർ, മരക്കാർ എന്നീ ചിത്രങ്ങൾക്കു ശേഷം ആശീർവാദ് നിർമിക്കുന്ന ചിത്രമായിരിക്കും ഇട്ടിമാണി മേഡ് ഇൻ ചൈന.


Click it and Unblock the Notifications











