»   » കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്‍ മീശപിരിച്ചെത്തി, ലോഹം ടീസര്‍ പൊളിച്ചു മച്ചൂൂൂൂ

കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്‍ മീശപിരിച്ചെത്തി, ലോഹം ടീസര്‍ പൊളിച്ചു മച്ചൂൂൂൂ

Posted By:
Subscribe to Filmibeat Malayalam

കാത്തിരുന്ന്..കാത്തിരുന്ന് ഒടുവില്‍ മീശപിരിച്ച് ലാലേട്ടന്‍ എത്തി. ലാലേട്ടന്റെ സ്റ്റൈലന്‍ മീശപിരിയും ഹരം കൊള്ളിക്കുന്ന ഡയലോഗും കോര്‍ത്തിണക്കി ലോഹം ടീസര്‍ പുറത്തിറക്കി. ടീസര്‍ കാണുമ്പോള്‍ തന്നെ മനസിലാക്കാം ഒരു തകര്‍പ്പന്‍ ആക്ഷന്‍ ചിത്രമാണ് മോഹന്‍ലാലിന്റെ ലോഹമെന്ന്.

ഒരു ഇടവേളയ്ക്കുശേഷം രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് ലോഹം. ലോഹത്തിന്റെ ആദ്യ പോസ്റ്റര്‍ ജനശ്രദ്ധയാകര്‍ഷിച്ചതായിരുന്നു. മോഹന്‍ലാലിന്റെ കിടിലന്‍ മീശയും ചര്‍ച്ചാവിഷയമായിരുന്നു. ഇതിനു പിന്നാലെയാണ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിച്ച് ടീസറും എത്തിയിരിക്കുന്നത്.

loham

ആന്‍ഡ്രിയ ജര്‍മ്മിയയാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികാ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഓണം ലാലേട്ടന്‍ പൊടിപൊടിക്കും എന്നു ഉറപ്പായി. ഓണത്തിനാണ് ലോഹം തിയറ്ററുകളിലെത്തുക. ടീസര്‍ കണ്ടുനോക്കൂ...

English summary
mega star mohanlal film loham teaser released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X