»   » ഇതവന്‍ തന്നെ, അറിയേണ്ടത് പ്രഫസറില്‍ നിന്ന് ചട്ടമ്പിയിലേക്കുള്ള ദൂരം!!! പുതിയ ലുക്കിന്റെ രഹസ്യം???

ഇതവന്‍ തന്നെ, അറിയേണ്ടത് പ്രഫസറില്‍ നിന്ന് ചട്ടമ്പിയിലേക്കുള്ള ദൂരം!!! പുതിയ ലുക്കിന്റെ രഹസ്യം???

By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ആരാധകര്‍ക്ക് മാത്രമല്ല മലയാള സിനിമ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളുള്ള മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്നാണ് വെളിപാടിന്റെ പുസ്തകം. അതിന്റെ പ്രധാന കാരണം മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ട് തന്നെ. മോഹന്‍ലാല്‍ ആരാധകരുടെ ഒരുപാട് വര്‍ഷത്തെ കാത്തിരിപ്പാണ് ഇപ്പോള്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തോട് അടുത്തിരിക്കുന്ന ഈ ചിത്രം. 

25 വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തില്‍ ആദ്യമായിട്ടാണ് ലാല്‍ ജോസ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുന്നത്. ഏറെ നിഗൂഢതകളും പ്രത്യേകതകളുമുള്ളതാണ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം. ഈ രണ്ട് കഥാപാത്രങ്ങള്‍ക്ക് പിന്നിലുള്ള രഹസ്യങ്ങളുടെ ചുരളഴിയുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

രണ്ട് ഗെറ്റപ്പുകള്‍

വെളിപാടിന്റെ പുസ്തകം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ തന്നെ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളില്‍ മോഹന്‍ലാല്‍ എത്തുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷകള്‍ ഈ വെളിപ്പെടുത്തല്‍ സമ്മാനിക്കുകയും ചെയ്തു.

വൈസ് പ്രിന്‍സിപ്പല്‍

പ്രഫസര്‍ മാത്യു ഇടിക്കുള്ള എന്ന കോളേജ് വൈസ് പ്രിന്‍സിപ്പലിനെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. സ്‌നേഹം കുട്ടികളെ നേര്‍വഴിക്ക് നടത്തുന്ന ഒരു മാതൃക അധ്യാപകന്‍. മോഹന്‍ലാലിന്റെ പ്രഫസര്‍ ലുക്കും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

രണ്ടാമത്തെ ലുക്ക്

പ്രഫസര്‍ മാത്യു ഇടിക്കുള്ള എന്ന കഥാപാത്രത്തില്‍ നിന്നും ഏറെ വ്യത്യസ്തമായ മറ്റൊരു ലുക്കാണ് അണിയറ പ്രവര്‍ത്തകര്‍ പിന്നീട് പുറത്ത് വിട്ടത്. അമ്മയുടെ യോഗത്തിന് മോഹന്‍ലാല്‍ എത്തിയതും ഏകദേശം അതേ രൂപത്തിലായിരുന്നു എന്നതും വെളിപാടിന്റെ പുസ്തകത്തിലെ രണ്ടാമത്തെ ലുക്ക് ആണെന്നുള്ള ധാരണ പ്രേക്ഷകരില്‍ ഉണ്ടാക്കി.

ഇത് അത് തന്നെ

ചില മാധ്യമങ്ങള്‍ മോഹന്‍ലാലിന്റെ രണ്ടാമത്തെ ലുക്ക് പുറത്ത് വിട്ടിരുന്നു. ഈ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ ഈ പുതിയ ലുക്ക് സ്ഥിരീകരിച്ചത്. വ്യത്യസ്തങ്ങളായ മൂന്ന് പോസ്റ്ററുകളാണ് നിലവില്‍ രണ്ടാമത്തെ കഥാപാത്രത്തിനായി ഒരുക്കിയത്.

ടീസര്‍ റിലീസ്

ഒടിയന്‍, ആദി എന്നീ ചിത്രങ്ങളുടെ പൂജ ചടങ്ങിലായിരുന്നു വെളിപാടിന്റെ പുസ്തകത്തിലെ ആദ്യ ടീസര്‍ പുറത്തിറക്കിയത്. ആ ചടങ്ങില്‍ വെളിപാടിന്റെ പുസ്തകത്തിന്റേതായി പ്രദര്‍ശിപ്പിച്ചിരുന്ന പോസ്റ്റുകള്‍ മോഹന്‌ലാലിന്റെ പുതിയ ലുക്കിലുള്ളതായിരുന്നു.

ഒളിഞ്ഞിരിക്കുന്ന നിഗൂഢത

വെളിപാടിന്റെ പുസ്തകത്തിലെ മോഹന്‍ലിന്റെ കഥാപാത്രങ്ങള്‍ പിന്നിലെ നിഗൂഢതയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ചട്ടമ്പിയില്‍ നിന്നും കോളേജ് വൈസ് പ്രിന്‍സിപ്പലിലേക്കുള്ള മാത്യു ഇടിക്കുളയുടെ രൂപാന്തരവും അതിലെ നിഗൂഢതകളുമാണ് ചിത്രം തുറന്ന് കാണിക്കുന്നത്.

ഡബിള്‍ റോള്‍

രണ്ട് ഗെറ്റപ്പുകളാണോ അതോ രണ്ട് കഥാപാത്രങ്ങളാണോ എന്നും പ്രേക്ഷകര്‍ക്കിടയില്‍ ഒരു സംശയം നിലനില്‍ക്കുന്നുണ്ട്. പ്രക്ഷകരുടെ സംശയം ശരിവയ്ക്കുന്ന വിധം രണ്ട് കഥാപാത്രങ്ങളായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നതെങ്കില്‍ അത് ആരാധകര്‍ക്ക് ഇരട്ടി മധുരമാകും.

ബെന്നി പി നായരമ്പലം

ലാല്‍ ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബെന്നി പി നായരമ്പലമാണ്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബെന്നി നായരമ്പലം മോഹന്‍ലാലിന് വേണ്ടി എഴുതുന്ന രണ്ടാമത്തെ തിരക്കഥയാണിത്. ലാല്‍ ജോസിന് വേണ്ടി മൂന്നാമത്തേതും.

English summary
Mohanlal's new look posters of Velipadinte Pusthakam is out. Its a rowdy look and its entirely different from the college vice principle character.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam