പൃഥ്വിരാജിനേയും ഭദ്രനേയും വെട്ടി മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയ ചിത്രം! അത്ര നിസാരമല്ല ഈ ചിത്രം...

ഒടിയന്‍ പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ അജോയ് വര്‍മ്മ ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

By Jince K Benny

പുലിമുരുകന്റെ ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം ബിഗ് ബജറ്റ് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സിനിമകള്‍ സെലക്ട് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയ അദ്ദേഹം സിനിമകളുടെ എണ്ണവും കുറച്ചു. വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം ഭദ്രന്‍ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായിരുന്നു മോഹന്‍ലാല്‍ നേരത്തേ കരാര്‍ ചെയ്തിരുന്നത്. എന്നാല്‍ മുന്‍ നിശ്ചയത്തിന് വിരുദ്ധമായി മറ്റൊരു ചിത്രത്തിന് മോഹന്‍ലാല്‍ ഡേറ്റ് നല്‍കിയിരിക്കുകയാണ്. ഒടിയന്‍ പൂര്‍ത്തിയാക്കിയ ശേഷം അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകും.

റിയലി എക്‌സൈറ്റഡ്

റിയലി എക്‌സൈറ്റഡ്

നിലവില്‍ ചിത്രീകരിച്ചികൊണ്ടിരിക്കുന്ന ഒരു ചിത്രം പൂര്‍ത്തിയായാലുടന്‍ മുന്‍ നിശ്ചയിച്ച ചിത്രങ്ങള്‍ മാറ്റി നിര്‍ത്തി മറ്റൊരു ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ കാരണമുണ്ട്. മോഹന്‍ലാലിന് കഥ അത്രമേല്‍ ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല, അദ്ദേഹം ശരിക്കും കഥയില്‍ എക്‌സൈറ്റഡ് ആകുകയും ചെയ്തു.

ഡ്രാമ ത്രില്ലര്‍

ഡ്രാമ ത്രില്ലര്‍

പേരിട്ടിട്ടാല്ലാത്ത ഈ ചിത്രം ഡ്രാമ ത്രില്ലറാണ്. അടുത്ത കാലത്ത് ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടുകയും ബോക്‌സ് ഓഫീസ് ബ്ലോക്ക്ബസ്റ്ററുകളാകുകയും ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ത്രില്ലറുകളായിരുന്നു. പുലിമുരുകന്‍, ദൃശ്യം, ഒപ്പം എന്നിവയുടെ അതേ ഗണത്തിലാണ് പുതിയ ചിത്രവും.

വീണ്ടും മീന

വീണ്ടും മീന

മോഹന്‍ലാലിന്റെ ഭാഗ്യ നായിക എന്ന് വിശേഷിപ്പിക്കുന്ന മീന മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് ശേഷം വീണ്ടും മോഹന്‍ലാലിന്റെ നായികയാകുകയാണ്. തൃഷ മറ്റൊരു ശ്രദ്ധേയ കഥാപാത്രമാകുന്ന ചിത്രത്തില്‍ പ്രകാശ് രാജും എത്തുന്നു.

ബിഗ് ബജറ്റ് ചിത്രം

ബിഗ് ബജറ്റ് ചിത്രം

അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ബിഗ് ബജറ്റിലുള്ളതാണ്. മുംബൈ, പൂനെ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം. മെയ് ആദ്യം ചിത്രം തിയറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഉദ്ദേശിക്കുന്നത്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മിക്കുന്നത്.

പേരിടല്‍ കര്‍മ്മം

പേരിടല്‍ കര്‍മ്മം

പേരിടാത്ത് പുതിയ ചിത്രത്തിന്റെ പേരിടല്‍ കര്‍മ്മം അടുത്ത ആഴ്ച നടക്കും. അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ഈ ഡ്രാമ ത്രില്ലറിന്റെ തിരക്കഥ സാജു തോമസിന്റേതാണ്. കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിന് ഡേറ്റ് നല്‍കിയത്.

പതിനഞ്ച് ദിവസത്തെ ഇടവേള

പതിനഞ്ച് ദിവസത്തെ ഇടവേള

നിലവില്‍ ചിത്രീകരണത്തിലിരിക്കുന്ന ഒടിയന്‍ പൂര്‍ത്തിയാക്കി 15 ദിവസത്തിനുള്ളില്‍ മോഹന്‍ലാല്‍ അജോയ് ചിത്രത്തില്‍ ജോയിന്‍ ചെയ്യും. ഒടിയനില്‍ അവസാനം ചിത്രീകരിക്കുന്ന രംഗങ്ങളില്‍ ക്ലീന്‍ ഷേവ് ആകുന്നതിനാലാണ് 15 ദിവസത്തിന് ശേഷം അജോയ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങാന്‍ തീരുമാനിച്ചത്.

അടുത്തത് ഭദ്രന്‍ ചിത്രം

അടുത്തത് ഭദ്രന്‍ ചിത്രം

അജോയ് ചിത്രം പൂര്‍ത്തിയാക്കാല്‍ അടുത്തത് ഭദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്. 100 ദിവസം ചിത്രീകരണം നീളുന്ന ചിത്രമാണ് ഭദ്രന്റേത്. ഉടയോന് ശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായിരിക്കും അത്. അതിന് ശേഷമായിരിക്കും പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X